ചൂരൽമല: ദുരന്തത്തിൽ 44 കുരുന്നുകളെ നഷ്ടമായ വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളും മുണ്ടക്കൈ ഗവ.എൽ.പി.എസും അതിജീവനത്തിന്റെ പാതയിലാണ്. ഇപ്പോൾ മേപ്പാടി ഗവ. ഹയർ സെക്കൻഡറിയോട് ചേർന്ന് പ്രവർത്തിക്കുന്ന വെള്ളാർമല സ്‌കൂളിൽ 393 കുട്ടികളാണുള്ളത്. ദുരന്തസമയത്ത് 497 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ഇതിൽ 33 പേരെയാണ് വിധി കവർന്നത്.
മേപ്പാടി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റ് സെന്ററിന്റെ കെട്ടിടത്തിലാണിപ്പോൾ മുണ്ടക്കൈ എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി അടക്കം 104 കുട്ടികളുമുണ്ട്. ഇവിടെ പഠിച്ചിരുന്ന 11 കുട്ടികളെയാണ് ദുരന്തം തട്ടിയെടുത്തത്. പുന്നപ്പുഴയുടെ തീരത്തായിരുന്നു വെള്ളാർമല സ്‌കൂൾ. മലവെള്ളപ്പാച്ചിലിൽ കല്ലും മരവുമടിഞ്ഞാണ് മുണ്ടക്കൈ സ്‌കൂൾ തകർന്നത്. കഴിഞ്ഞ സെപ്തംബർ രണ്ടിനായിരുന്നു വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളുടെ പ്രവേശനോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |