ടെൽ അവീവ്: ഗാസയുടെ 77 ശതമാനവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഹമാസ്. ഇന്നലെ പുലർച്ചെ മുതലുണ്ടായ ഇസ്രയേൽ ബോംബാക്രമണങ്ങളിൽ 23 പാലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. പ്രാദേശിക മാദ്ധ്യമ പ്രവർത്തകനും സന്നദ്ധ സേനാംഗവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിലെ മരണം 53,930 കടന്നു. ഇതിനിടെ, യെമനിലെ ഹൂതി വിമതർ ജെറുസലേമിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചെങ്കിലും ഇസ്രയേൽ സൈന്യം തകർത്തു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |