ചാരവൃത്തി: യു.എസിൽ മേയർ രാജിവച്ചു
Thursday 14 May 2026 1:50 AM IST
കാലിഫോർണിയ: ചൈനക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് സതേൺ കാലിഫോർണിയയിലുള്ള അർക്കേഡിയിലെ മേയർ രാജിവച്ചു. ഐലീൻ വാംഗാണ് (58) രാജിവച്ചത്. അർക്കേഡിയയിലെ മേയറായ എലീൻ വാംഗ് ചൈനീസ് സർക്കാരിന്റെ ഏജന്റായി പ്രവർത്തിച്ചുവെന്നാണ് കേസ്. പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2020 മുതൽ 2022 വരെയുള്ള കാലയളവിലാണ് എലീൻ ചൈനയ്ക്ക് വേണ്ടി ചാര പ്രവർത്തനം നടത്തിയത്. 2022 നവംബറിലാണ് എലീൻ അർക്കേഡിയ മേയറാകുന്നത്.