'​സെ​ന്റ​ർ​ ​ഫോ​ർ​ ​സീ​നി​യ​ർ​ ​ലി​വിം​ഗി"ന് തുടക്കമിട്ട് ജോ​യ് ​ആ​ലു​ക്കാ​സ്

Tuesday 25 February 2025 1:59 AM IST

തൃ​ശൂ​ർ​:​ ​പ്രാ​യ​മാ​യ​വ​രു​ടെ​ ​ആ​രോ​ഗ്യ​ ​പ​രി​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​നാ​യി​ ​ജോ​യ് ​ആ​ലു​ക്കാ​സ് ​'​സെ​ന്റ​ർ​ ​ഫോ​ർ​ ​സീ​നി​യ​ർ​ ​ലി​വിം​ഗ്'​ ​ആ​രം​ഭി​ക്കും.​ ​തൃ​ശൂ​ർ​ ​പു​ത്തൂ​രി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​സെ​ന്റ​റി​ന്റെ​ ​ക​ല്ലി​ട​ൽ​ ​ജോ​യ് ​ആ​ലു​ക്കാ​സ് ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​എം.​ഡി​യു​മാ​യ​ ​ജോ​യ് ​ആ​ലു​ക്കാ​സും​ ​ജോ​യ് ​ആ​ലു​ക്കാ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ജോ​ളി​ ​ജോ​യ് ​ആ​ലു​ക്കാ​സും​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു.​ ​പു​ത്തൂ​ർ​ ​പ​ള്ളി​ ​വി​കാ​രി​ ​ഫാ​ജോ​ജു​ ​പ​ന​ക്ക​ൽ​ ​കാ​ർ​മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​ ആ​ലു​ക്കാ​സ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​തോ​മ​സ് ​മാ​ത്യു,​ ​സി.​ഒ.​ഒ​ ​ഹെ​ന്റി​ ​ജോ​ർ​ജ്,​ ​ജോ​യ് ​ആ​ലു​ക്കാ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​അം​ഗ​ങ്ങ​ളും​ ​ആ​ലു​ക്കാ​സ് ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​പ​ങ്കെ​ടു​ത്തു. പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​യൂ​ണി​റ്റ് ​ഉ​ൾ​പ്പെ​ടെ​ ​മി​ക​ച്ച​ ​ഡ​യാ​ലി​സി​സ് ​യൂ​ണി​റ്റും​ 82​ ​മു​റി​ക​ളി​ലാ​യി​ 225​ ​കി​ട​ക്ക​ക​ളും​ ​സ​ജ്ജ​മാ​ക്കും.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്ക​മു​ള്ള​വ​ർ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​സേ​വ​നം​ ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​നീ​ക്കം.

30​ ​കോ​ടി​യോ​ളം​ ​ചെ​ല​വി​ൽ​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​കേ​ര​ളം,​ ​ത​മി​ഴ്‌​നാ​ട്,​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​ക​ർ​ണാ​ട​ക,​ ​തെ​ലു​ങ്കാ​ന​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ ​പ​ത്തോ​ളം​ ​സെ​ന്റ​റു​ക​ളാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്. ജോ​യ് ​ആ​ലു​ക്കാ​സ് ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ,​​​ ​എം.​ഡി​