'എസ്.ഐ.ബി ക്വിക്ക് പി.എൽ'മായി സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: പേഴ്സണൽ ഫിനാൻസ് സേവനങ്ങൾ ലളിതമാക്കുന്നതിന് സമ്പൂർണ ഡിജിറ്റൽ പേഴ്സണൽ ലോൺ പ്ലാറ്റ്ഫോമായ 'എസ്.ഐ.ബി ക്വിക്ക് പി.എൽ' അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. ഉയർന്ന സിബിൽ സ്കോറുള്ള പുതിയ ഉപഭോക്താക്കൾക്ക് പത്തു മിനിറ്റിൽ പേഴ്സണൽ ലോൺ ലഭ്യമാക്കാൻ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിംഗ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുകയും ചെയ്യാനാവും. ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തീകരിക്കുന്നതിനുള്ള സാമ്പത്തിക കരുത്തു പകരാൻ ഈ 'എസ്ഐബി ക്വിക്ക്പിഎൽ' സേവനം സഹായകമാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സിജിഎമ്മും റീട്ടെയിൽ അസറ്റ്സ് ഹെഡുമായ സഞ്ജയ് സിൻഹ പറഞ്ഞു.