ജയം തുടരാൻ ഗോകുലം
Tuesday 25 February 2025 4:02 AM IST
ഐസ്വാൾ: ഐ ലീഗിൽ ജയം തുടരാൻ എവേ മത്സരത്തിൽ ഗോകുലം കേരള ഇന്ന് ഐസ്വാൾ എഫ്.സിയ്‌ക്കെതിരെ കളത്തിലിറങ്ങുന്നു. രാത്രി 7 മുതലാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിക്കെതിരേ 6-3ന്റെ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ് ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്നത്.