എം.ഡി.എം.എയുമായി മൂന്നംഗസംഘം അറസ്റ്റിൽ

Saturday 09 May 2026 8:26 PM IST
ഉനൈസ്

അക്വിൻ ഷിബു

റോനിഷ് ആന്റണി

തൃപ്പൂണിത്തുറ: ലഹരി മരുന്നുമായി മൂന്നംഗ സംഘത്തെ കൊച്ചി ഡാൻസാഫും ഹിൽപാലസ് പൊലീസും ചേർന്ന് പിടികൂടി. തൃക്കാക്കര വിദ്യാനഗർ റോഡ് ഏറ്റുകാലിൽ ഉനൈസ് (34), പൂണിത്തുറ തോമസ്‌പുരം കണ്ണാടിക്കാട് പാണേക്കാട് വീട്ടിൽ റോനിഷ് ആന്റണി (28), തൃപ്പൂണിത്തുറ നന്നപ്പിള്ളിക്കടവ് മാപ്പുഞ്ചേരി വീട്ടിൽ അക്വിൻ ഷിബു (22) എന്നിവരാണ് അറസ്റ്റിലായത്.

ഡാൻസാഫ് എസ്.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേട്ട പനംകുറ്റി പാലത്തിനടുത്തുള്ള അക്വാറിയ റിസോർട്ടിലെ മുറിയിൽ വ്യാഴാഴ്ച വൈകിട്ട് 6.45ഓടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 11.13 ഗ്രാം എക്സ്റ്റസിപാർട്ടി ഡ്രഗും 6.10ഗ്രാം എം.ഡി.എം.എയും മൂന്ന് മൊബൈൽഫോണുകളും പിടിച്ചെടുത്തു.

നഗരത്തിൽ ലഹരി ഇടപാടുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന. അന്വേഷണം വ്യാപിപ്പിച്ചു.