ഇന്ന് ലൂപ്പസ് ദിനാചരണം 

Sunday 10 May 2026 12:55 AM IST

കൊച്ചി: കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായിസ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എറണാകുളം കലൂർ എം.ഇ.എസ് ഹാളിൽ ഇന്ന് രാവിലെ പത്തിന് ലൂപ്പസ് ദിനാചരണം നടക്കും. സംഗീത സംവിധായകൻ ബിജിബാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ. പത്മനാഭ ഷേണായി അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ സി. രഞ്ജിനി പ്രസംഗിക്കും. ഡോ. ഫെസി ലൂയിസ്, ഡോ. അനുരൂപ വിജയൻ, ഡോ. കാവേരി കെ.നളിയന്ദ, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ പ്രസിഡന്റ് വചസാമൃത, സെക്രട്ടറി ദിനേശ് മേനോൻ തുടങ്ങിയവർ ക്ലാസെടുക്കും. തുടർന്ന് കലാപരിപാടികൾ നടക്കും.