വാർഷിക ജനറൽബോഡിയോഗവും തിരഞ്ഞെടുപ്പും
Sunday 10 May 2026 12:00 AM IST
വളാഞ്ചേരി: എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയന് കീഴിലെ വളാഞ്ചേരി ടൗൺശാഖയുടെ വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ഇന്നുച്ചയ്ക്ക് രണ്ടിന് ടി. ആർ. കെ. യു. പി. സ്‌കൂളിൽ (കുറ്റിപ്പുറം റോഡ് വളാഞ്ചേരി) നടത്തുന്നു. തിരൂർ യൂണിയൻ പ്രസിഡന്റ് കെ. ആർ. ബാലൻ ഉദ്ഘാടനം ചെയ്യും. പ്രേമാനന്ദ സ്വാമികൾ (ശിവഗിരിമഠം) അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് ചന്ദ്രൻ പാലത്തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും .ശാഖ സെക്രട്ടറി നാരായണൻ മേമ്പടിക്കാട്ട് സ്വാഗതം പറയും .