കുട്ടികളിൽ നിർഭയത്വം രൂപപ്പെടുത്തണം
Sunday 10 May 2026 12:59 AM IST
കൊച്ചി: കുട്ടികളിൽ ഭൗതികമായ നിർഭയത്വം രൂപപ്പെടുത്തുക എന്നതായിരിക്കണം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ എഡ്യുപ്രസ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് അംഗങ്ങളുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അദ്ദേഹം കൈമാറി. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. നെസ്റ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം, എ.വി.എ ഗ്രൂപ്പ് റീജിയണൽ മാനേജർ ടി. സുരേഷ്, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ, ട്രഷറർ അഷ്‌റഫ് തൈവളപ്പ് എന്നിവർ സംസാരിച്ചു. അവധിക്കാല ക്യാമ്പിന് സത്കല വിജയൻ നേതൃത്വം നൽകി.