പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി തേജസ്സിന്റെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം.
Sunday 10 May 2026 12:09 AM IST
പെരിന്തൽമണ്ണ: പ്രസന്റേഷൻ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ അധികൃതരുടെ നിലപാടിൽ ബാലസംഘം മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി ആയിഷ നിഹ്മ, പ്രസിഡന്റ് ഷമീംഇല്യാസ്, സംസ്ഥാന കമ്മിറ്റി അംഗം വിനായക് പ്രസാദ്, ജില്ലാ ജോ: സെക്രട്ടറി പി. ഹിമ, ജില്ലാ കൺവീനർ പി. സതീശൻ, കോ ഓർഡിനേറ്റർ കെ. മുസമ്മിൽ എന്നിവർ തേജസിന്റെ വീട് സന്ദർശിച്ചു.