പൂജാ മഹോത്സവം
Sunday 10 May 2026 1:31 AM IST
പാലക്കാട്: കാടാങ്കോട് ശ്രീ ഉച്ചി മഹാളിയമ്മൻ ക്ഷേത്ര പൂജാ മഹോത്സവം 15 ന് വിവിധ കലാ പരിപാടികളൊടെ നടക്കും. 14 ന് വൈകുന്നേരം 6 മണിക്ക് ക്ഷേത്ര പരിസരത്ത് വച്ച് സിനിമാറ്റിക്ക് ഡാൻസ്, തിരുവാതിരകളി, മ്യൂസിക്ക് നൈറ്റ് വിവിധ കലാ പ്രതിഭകളുടെ സ്റ്റേജ് ഷോ എന്നിവ നടക്കും.
തുടർന്ന് പിറ്റേ ദിവസം ഉത്സവ പരിപാടികൾ നടക്കും. വൈകുന്നോരം 5.30 മണിക്ക് ക്ഷേത്ര എഴുന്നെള്ളിപ്പ് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ നിന്ന് ആന, പഞ്ചവാദ്യം, തപ്പട്ട, ശിങ്കാരിമേളം മറ്റു വാദ്യഉപകരണങ്ങൾ എന്നിവ കൂടി രാത്രി 9.45 കാടാങ്കോട് ശ്രീ ഉച്ചിമാഹാളിയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരും.