യോഗംചേർന്നു

Saturday 09 May 2026 10:23 PM IST

കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണവും പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഐ.സി.ഡി എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു. വാർഡുതല ശുചിത്വ സംഘാടക സമിതികൾ രൂപീകരിച്ചു.18-ാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ് രാജേഷ് നിർവഹിച്ചു. വാർഡ് മെമ്പർ കമലൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി റോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവ് റാവുത്തർ, പ്രസന്നകുമാരി എസ്, പി.വി ജയകുമാർ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് ബാബു.എസ് എന്നിവർ പങ്കെടുത്തു.