ഐ.എൻ.ടി.യു.സി മാർ​ച്ചും ധർ​ണ​യും

Sunday 10 May 2026 12:57 AM IST

കൊല്ലം: ഐ.എൻ.ടി.യു.സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ 11ന് രാ​വി​ലെ 10ന് മാർ​ച്ചും ധർ​ണ്ണ​യും ന​ട​ത്തും. കൊ​ല്ലം താ​ലൂ​ക്ക് ക​ച്ചേ​രി ജം​ഗ്​ഷ​നിൽ നി​ന്നാരം​ഭി​ക്കു​ന്ന മാർ​ച്ച് ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്‌റ്റ് ഓഫീ​സി​ന് മു​ന്നിൽ സ​മാ​പി​ക്കും. ധർ​ണ ഐ.എൻ.ടി.യു.സി ജി​ല്ലാ പ്ര​സി​ഡന്റും കൊ​ല്ലം മേ​യ​റു​മാ​യ എ.കെ. ഹ​ഫീ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്കൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി ബി. ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള അ​റി​യി​ച്ചു.