ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

Sunday 10 May 2026 12:08 AM IST

മൂവാറ്റുപുഴ: ബൈക്ക് മോഷണക്കേസിൽ തൃശൂർ പുത്തൻചിറ കോവിലകത്ത്കുന്ന് അടയാനിപറമ്പിൽ മുഹമ്മദ് ഫസലിനെ (20) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28ന് പുലർച്ചെ മൂവാറ്റുപുഴ - അടൂപറമ്പ് ഭാഗത്തെ കാർ ഷോറൂമിന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചത്.

വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളുള്ള പ്രതി, നമ്പർ പ്ലേറ്റ് മാറ്റിയ ബൈക്കുമായി വരുമ്പോഴാണ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിൽ ഊന്നുകൽ ഭാഗത്ത് നിന്ന് പിടികൂടിയത്. മോഷണസമയത്ത് ഇയാളുടെ കൂടെയുണ്ടായിരുന്ന ആൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.