SignIn
Kerala Kaumudi Online
Saturday, 30 May 2026 3.41 PM IST

നടുറോഡിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ സാഹസികമായി കീഴ്പ്പെടുത്തി യുവാക്കൾ

bangaluru

ബംഗളൂരു: ബംഗളൂരുവിൽ തിരക്കുള്ള റോഡിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി പ്രദേശവാസികൾ. കഴിഞ്ഞ കുറേ മാസങ്ങളായി ബീഹാർ സ്വദേശിയായ സഞ്ജയും ഭാര്യ സോണാലിയും വേർപിരിഞ്ഞാണ് താമസം. സഞ്ജയ്‌യുടെ അമിത മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം സ്ഥിരമായതോടെ സോണാലി വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് സ‌ഞ്ജയ് കൊലപാതകത്തിന് പദ്ധതിയിട്ടത്. കൊലപാതക ശ്രമവും യുവാക്കൾ പ്രതിയെ പിടികൂടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബംഗളൂരുവിലെ ദാസനപുരയിലാണ് സംഭവം.കറുത്ത വസ്ത്രം ധരിച്ച് സ‌ഞ്ജയ് സ്കൂട്ടറിൽ വന്നിറങ്ങുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് സ്കൂട്ടറിലെത്തിയ പ്രതി നടന്നുപോയിരുന്ന ഭാര്യ സോണാലിക്ക് മേൽ ചാടിവീണ് കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ തടയുകയും ചെയ്തു. ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ യുവാക്കൾ വളഞ്ഞിട്ട് മർദ്ദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. "വീഡിയോ പകർത്തി നിൽക്കാതെ പ്രതികരിക്കാൻ തയ്യാറായ ബെംഗളൂരുവിലെ യുവാക്കളിൽ അഭിമാനം കൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME, MURDERS, BANGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY