ബൈപ്പാസിന് മുൻഗണന
Monday 11 May 2026 12:08 AM IST
ചങ്ങനാശേരി : ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ വികസനത്തിനുമായി പടിഞ്ഞാറൻ ബൈപ്പാസ് നിർമ്മാണത്തിന് മുൻഗണന നൽകുമെന്ന് നിയുക്ത എം.എൽ.എ വിനു ജോബ്. ട്രസ്റ്റ് ഒഫ് ചങ്ങനാശേരിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോ ആന്റണി, അഡ്വ.തോമസ് ആന്റണി, കുര്യൻ തൂമ്പുങ്കൽ, സിബി മുക്കാടൻ, വർഗീസ് ജേക്കബ്, എം.കെ ജോസഫ് എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് അംഗമായ വിനു ജോബിനെ യോഗം അഭിനന്ദിച്ചു.