കോൽക്കളി അരങ്ങേറ്റം
Monday 11 May 2026 12:12 AM IST
പയ്യന്നൂർ: അന്നൂർ കേളപ്പൻ സർവീസ് സെന്ററിന് കീഴിൽ, ഗുരുക്കൾ ഡോ. എ.കെ വേണുഗോപാലന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ കോൽക്കളി ആറാമത് ബാച്ചിന്റെ അരങ്ങേറ്റം അന്നൂർ ശാന്തിഗ്രാമിൽ നടന്നു. കേളപ്പൻ സർവീസ് സെന്റർ പ്രസിഡന്റ് പി. കമ്മാര പൊതുവാളുടെ അദ്ധ്യക്ഷതയിൽ കേരള ഫോക്ലോർ അക്കാഡമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുക്കൾ ഡോ. എ.കെ വേണുഗോപാലനെ ആദരിച്ചു. നഗരസഭാ കൗൺസിലർ സി. ശ്രീകല, കെ.കെ ഫൽഗുനൻ സംസാരിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കൾച്ചറൽ ടാലറ്റ് സെർച്ച് സ്കോളർഷിപ്പ് നേടിയ ടി.കെ ദീപ് മിലൻ, ഇ.പി ദിയ, ടി.വി അൻവിയ, ആഗ്നേയൻ എന്നിവരെ അനുമോദിച്ചു. സംഘാടക സമിതി കൺവീനർ സി.കെ പ്രമോദ് കുമാർ സ്വാഗതവും കേളപ്പൻ സർവീസ് സെന്റർ ട്രഷറർ വി.എം രാജൻ നന്ദിയും പറഞ്ഞു.