ഫ്രറ്റേണിറ്റി മൂവ്മെന്റ് ജാഥ നാളെ മുതൽ
Friday 15 May 2026 12:57 AM IST
കോഴിക്കോട്: കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്ന ജാതീയവും വംശീയവുമായ വിവേചനങ്ങൾ അവസാനിപ്പിക്കുക, 'രോഹിത് ആക്ട്' നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈ ഗഫൂറിന്റെ നേതൃത്വത്തിൽ നാളെ മുതൽ 30 വരെ സമര ജാഥ സംഘടിപ്പിക്കുന്നു. നാളെ രാവിലെ കാസർകോട്ടു നിന്ന് തുടങ്ങും. വിവിധ സർവകലാശാല, മെഡിക്കൽ കോളേജ് വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും. രോഹിത് വെമുല, ദീപ വി.മോഹൻ, വിപിൻ വിജയൻ എന്നിവരുടെ ആത്മഹത്യ കൊലപാതകമാണെന്ന് ഭാരവാഹികൾ ആരോപിച്ചു. നിതിൻ രാജിന്റെ മരണം ക്യാമ്പസുകളിലെ ജാതി വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. വാർത്താ സമ്മേളനത്തിൽ ബാസിത്ത് താനൂർ, ഷിബിൻ റഹ്മാൻ, മുജാഹിദ് മേപ്പയ്യൂർ, ഫഹ്മി ഫരിയാൽ എന്നിവർ പങ്കെടുത്തു.