യു.ഡി.എഫ് ആഹ്ലാദ പ്രകടനം
Friday 15 May 2026 12:29 AM IST
പയ്യോളി: പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പയ്യോളി ടൗണിൽ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും സന്തോഷം പങ്കിട്ടു. ആഹ്ളാദ പ്രകടനത്തിന് നേതാക്കളായ മഠത്തിൽ അബ്ദുറഹ്മാൻ, സബീഷ് കുന്നങ്ങോത്ത്, പി എം അഷ്റഫ്, ബഷീർ മേലടി, പി എം ഹരിദാസൻ, അൻവർ കായിരി കണ്ടി, എൻ എം ഷനോജ്, ഇ കെ ബിജു, ദിലീപ് മൂലയിൽ, മുജേഷ് ശാസ്ത്രി, കെ ഉണ്ണികൃഷ്ണൻ, സോമൻ തിക്കോടി നേതൃത്വം നൽകി. സമീപ പ്രദേശങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി യും മധുരവിതരണം നടത്തിയും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കിട്ടു.