വിതരണം ചെയ്തു

Friday 15 May 2026 12:54 AM IST
അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

നിലമ്പൂർ: അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളുടെ സുരക്ഷയും ആരോഗ്യവും മുൻനിറുത്തി മാസ്‌കുകളും ഗ്ലൗസുകളുമാണ് കൈമാറിയത്. വീട്ടിക്കുന്ന് എം.സി.എഫ് ഗോഡൗൺ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുണ്ടിൽ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് മുണ്ടശ്ശേരി, അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, പഞ്ചായത്തംഗം തൊരപ്പ കുഞ്ഞുമുഹമ്മദ്, ട്രഷറർ പൊട്ടിയിൽ ചെറിയാപ്പു, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫവാസ് ചുള്ളിയോട്, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് സ്വഫ്വാൻ ഇല്ലിക്കൽ, അയ്യൂബ് കൈനോട്ട് നേതൃത്വം നൽകി.