ഐക്യദാർഢ്യ പ്രകടനം

Friday 15 May 2026 12:25 AM IST

കോന്നി : ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ഐ ടി യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ ഐക്യദാർഢ്യ പ്രകടനവും തൊഴിലാളി കൂട്ടായ്മയും നടത്തി. സി ഐ ടി യു ദേശീയ കൗൺസിലംഗം പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ശ്യാംലാൽ, കുഞ്ഞുമോൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.രാജേഷ് കുമാർ, ദീദുബാലൻ, പി.ജി.പുഷ്പ രാജൻ, ഷാജഹാൻ, കെ.പി.ശിവദാസ് , റെജി കല്ലേലി , ശിവൻ കല്ലേലി , ഷാഹിർ പ്രണവം, അലക്സ്, അശോകൻ പിള്ള എന്നിവർ സംസാരിച്ചു.