വർക്കർ തസ്തി​കയി​ലേക്ക് അപേക്ഷി​ക്കാം

Friday 15 May 2026 12:54 AM IST

കരുനാഗപ്പള്ളി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊലം ജില്ലയിൽ പ്രവർത്തിക്കുന്ന കാവൽ പദ്ധതിയിൽ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ളുയു ബിരുദവും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 21000 രൂപ. വിശദമായ ബയോഡേറ്റ DARSANKAVAL 19 @GMAIL. COM എന്ന ഇ - മെയിലിൽ അയയ്ക്കണം. 26 നാണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി. കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വിശദ വിവരങ്ങൾക്ക് ഫോൺ​: 9447996198