ഭാഷാദ്ധ്യാപക വേദി വാർഷികം
Saturday 16 May 2026 1:38 AM IST
കൊച്ചി: ഭാഷാദ്ധ്യാപക വേദിയുടെ വാർഷികാഘോഷം നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഭാഷാദ്ധ്യാപക വേദി പ്രസിഡന്റ് എം.ബി. അമ്പിളി അദ്ധ്യക്ഷയായി. ട്രഷറർ പ്രിയ പി. നായർ റിപ്പോർട്ടും വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു. മുൻ സെക്രട്ടറി റെജി കവളങ്ങാടിന്റെ 'ഭാവഗീതങ്ങൾ" കവിതാ സമാഹാരം അൻവർ സാദത്ത് എം.എൽ.എക്ക് നൽകി കവി പി. രാമൻ പ്രകാശനം ചെയ്തു. ഓർമ്മക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സെക്രട്ടറി ഡോ. ആൻസി ഐസക് സ്വാഗതവും വൈസ് പ്രസിഡന്റ് എ.യു.സിജാദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഡോ. പി.എൻ. സിന്ധു (പ്രസിഡന്റ് ), വി.കെ. ഷാഹിന (സെക്രട്ടറി) സിന്ധു എബ്രഹാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.