കുടുംബസംഗമം
Saturday 16 May 2026 2:58 AM IST
തിരൂർ: ഡയാലിസിസ് രോഗികൾക്കും അവരുടെ കൂട്ടിയിരുപ്പുകാർക്കും വേണ്ടി തിരൂരിലെ സാന്ത്വന കൂട്ടായ്മ സംഘടിപ്പിക്കുന്ന കൈകോർക്കാം-2026 എന്ന പേരിൽ ഒരു സംഗമം മേയ് 17ന് രാവിലെ 9:30 മുതൽ തിരൂർ നൂർ ലൈക്കിൽ വച്ച് നടക്കും. പ്രസ്തുത പരിപാടിയിൽ നിലവിൽ തിരുർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന രോഗികളും മറ്റു സെന്ററിലെ രോഗികളും അടക്കം 100 ൽ അധികം ഡയാലിസിസ് രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരും പരിപാടിയിൽ പങ്കെടുക്കും.