പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു

Monday 18 May 2026 2:14 AM IST

കുറ്റ്യാടി: കുടുംബ വഴക്കിന് തുടർന്ന് അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പനയിലാണ് സംഭവം. പിതാവ് പാറ ഷാജി(66)​ യാണ് മകൻ വിപിൻ മാത്യുവിനെ (33) വെട്ടി പരിക്കേൽപ്പിച്ചത്. ഉടനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. തൊട്ടിൽപ്പാലം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നു.