ലക്ഷദ്വീപ് സെൻസസ്: ആദ്യഘട്ടം പൂർത്തിയാക്കി
Tuesday 19 May 2026 4:37 PM IST
കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഭവനങ്ങളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസ് പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സെൻസസ് 2027ന്റെ ആദ്യഘട്ടം പൂർത്തിയാക്കി. ഏപ്രിൽ 16 മുതൽ മേയ് 15 വരെ ആദ്യഘട്ടത്തിനുള്ള ഫീൽഡ് വർക്ക് നടത്തി. ലക്ഷദ്വീപിലെ മുഴുവൻ ഡാറ്റാ ശേഖരണവും മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റലായി നടത്തി. കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കുന്നതിന് പുറമേ, ഗാർഹിക ആസ്തികളെയും ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുള്ള 33 പ്രധാന സൂചകങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.