വി.ടി.സ്മാരക നിലയത്തിൽ വായനക്കളരി

Tuesday 19 May 2026 5:16 PM IST

അങ്കമാലി: വി.ടി. സ്മാരക ട്രസ്റ്റ്, ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ വി.ടി.സ്മാരക നിലയത്തിൽ വായനക്കളരി സംഘടിപ്പിച്ചു. വി.ടി. സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ.എൻ.വിഷ്ണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആലുവാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. എൻ.കെ. അനിരുദ്ധൻ കേരള നവോത്ഥാനചരിത്രം അവതരിപ്പിച്ചു. ഗ്രന്ഥശാലകളുടെ പ്രാധാന്യവും ചരിത്രവും അഡ്വ.ഷാജി വിശദീകരിച്ചു. കുട്ടികൾക്കുള്ള ലഘുഭക്ഷണം ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ പുഷ്പരാഗേഷ്, മുൻ മെമ്പർ എം.എസ്.ശ്രീകാന്ത്, സൂര്യ അനിൽ, ലൈബ്രേറിയൻ മിഷ ജിജോ, ആതിര ഷാജി എന്നിവർ സംസാരിച്ചു.