ചാവേർ ആക്രമണത്തിൽ താലിബാൻ പ്രധാനി കൊല്ലപ്പെട്ടു, ബോംബ് ഒളിപ്പിച്ചത് കൃത്രിമ കാലില്‍, പിന്നിൽ ഐസിസ്
കാബൂൾ: താലിബാൻ അനുകൂലിയായ മതപണ്ഡിതൻ ഷെയ്ഖ് റഹിമുള്ള ഹഖാനി ചാവേർ ആക്രമത്തിൽ കൊല്ലപ്പെട്ടു. കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയ ഐസിസ് ഭീകരനാണ് ചാവേറാക്രമണം നടത്തിയത്. ആക്രമത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. താലിബാൻ വീണ്ടും അധികാരത്തിലെത്തിയശേഷം അഫ്ഗാനിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രഖമുഖനായ വ്യക്തിയാണ് റഹിമുള്ള ഹഖാനി. രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ് ഹഖാനിയുടെ മരണത്തോടെ ഉണ്ടായെന്നാണ് താലിബാൻ പ്രതികരിച്ചത്.
ഐസിസ് ഇയാളെ നാളുകളായി ലക്ഷ്യംവയ്ക്കുകയായിരുന്നു. രണ്ട് തവണ നടന്ന ഭീകരാക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
താലിബാൻ അനുകൂലിയാണെങ്കിലും അവരുടെ എല്ലാനിലപാടുകളെയും ഹഖാനി അനുകൂലിച്ചിരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാഭ്യാസം നൽകണം എന്ന പക്ഷക്കാരനായിരുന്നു ഹഖാനി.പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.