വീട്ടിൽ വളർത്താൻ പാടില്ലാത്ത ചെടികൾ ഇവയാണ്, മണക്കുന്നത് മരണംപോലുള്ള ദുരന്തങ്ങൾക്ക് കാരണമാകും

Sunday 22 March 2026 12:49 PM IST

വീടായാൽ ഒരു പൂന്തോട്ടം വേണം. പല വർണങ്ങളിലും ഗന്ധങ്ങളിലും നിറയെ പൂത്തുനിൽക്കുന്ന ചെടികൾ വീട്ടിലും വീട്ടുകാർക്കുള്ളിലും പോസിറ്റീവ് എനർജി നിറയ്ക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. എന്നാൽ പൂന്തോട്ടമുണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വാസ്തു വിദഗ്ദ്ധർ പറയുന്നത്. ഇല്ലെങ്കിൽ പോസിറ്റീവ് എനർജിക്കുപകരം നെഗറ്റീവ് എനർജിയാവും വീട്ടിൽ നിറയുക. വീട്ടുകാർക്കും ദോഷങ്ങൾ വിട്ടൊഴിയില്ല.

മുള്ളുള്ള ചെടികളാണ് ഒഴിവാക്കേണ്ടതിൽ ആദ്യം. പോസിറ്റീവ് എനർജിയെ കീറിമുറിക്കും എന്ന സങ്കല്പമാണ് ഇതിന് കാരണമായി പറയുന്നത്. ഇൻഡോർ പ്ലാന്റുകൾ വ്യാപകമായ ഇക്കാലത്ത് ഇൻഡോറായി വയ്ക്കുന്നതിൽ പലതും മുള്ളുകളുള്ള കള്ളിച്ചെടി വിഭാഗത്തിലേതാണ്. പൂന്തോട്ടത്തിൽപ്പോലും വളർത്താൻ പാടില്ലാത്ത ഇവയെ വീട്ടിനുള്ളിൽ വളർത്തിയാലുള്ള അവസ്ഥ ആലോചിക്കാൻപോലും കഴിയാകാത്തത് എന്നാണ് വാസ്തുവിദഗ്ധർ പറയുന്നത്.

മൈലാഞ്ചിച്ചെടിയും പൂന്തോട്ടത്തിൽ വളർത്താൻ പാടില്ലെന്നാണ് അവർ പറയുന്നത്. ഇത്തരത്തിലുളള ചെടികൾ പൂത്താൽ അവയുടെ മണംപോലും വീട്ടിനകത്ത് എത്തുന്നത് തടയണം എന്നും അവർ പറയുന്നുണ്ട്. മരണംപോലുള്ള ദുഃഖകരമായ അവസ്ഥ തേടിയെത്തുമെന്നാണ് വിശ്വാസം. പാൽ നിറത്തിലുള്ള കറകൾ വരുന്ന ചെടികളും പൂന്തോട്ടത്തിൽ വേണ്ട. അങ്ങനെയുള്ളവ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവ നീക്കംചെയ്യുക.

ഉണങ്ങിയ ചെടികൾ പൂന്തോട്ടത്തിൽ നിന്ന് എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ശ്രദ്ധിക്കണം. നെഗറ്റീവ് എനർജി ഉണ്ടാക്കുമെന്നതിനാലാണ് ഇത്. കരിഞ്ഞ പൂക്കളും ഉണങ്ങിയ ഇലകളും നീക്കംചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം.