എം.കെ ശിവരാമൻ

Tuesday 02 June 2026 12:11 AM IST

കോട്ടയം : സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് റിട്ട.ജീവനക്കാരനും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാനും, എൻ.ജി.ഒ അസോസിയേഷൻ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന വല്യാട് മാങ്കീഴയിൽ എം.കെ ശിവരാമൻ (82) നിര്യാതനായി. ഭാര്യ : കെ.സരള (റിട്ട. മുനിസിപ്പൽ സർവീസ്). മക്കൾ : എം.എസ് ആദർശ് (ജനറൽ മാനേജർ കാനറ ബാങ്ക്), എം.എസ് അനുരാജ് (ചീഫ് മാനേജർ എസ്.ബി.ഐ), എം.എസ് ആകാശ് (മുനിസിപ്പൽ സെക്രട്ടറി പാലാ നഗരസഭ). മരുമക്കൾ : ജയലക്ഷ്മി (സോഫ്റ്റ് വെയർ എൻജിനിയർ), ഡോ. ദീപ്തി (കോട്ടയം മെഡിക്കൽ കോളേജ്), അലീഷ ആകാശ്. മൃതദേഹം ഇന്ന് രാവിലെ 10.30 വരെ ചാലുകുന്നിലുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം 11.30 ന് വല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.