ചെണ്ട​യിലെ കൃഷ്ണസംഗീതം

Sunday 17 May 2026 12:59 AM IST

അ​ര​ങ്ങി​ൽ​ ​ക​ച​ന്റെ​ ​മ​നോ​​​ധ​ർ​മം​ ​ആ​ട്ടം​:​ ​ശു​ക്രാ​​​ചാ​​​ര്യ​​​രു​ടെ​ ​ആ​ശ്ര​മ​ ​വ​ർ​ണ​ന.​ ​ഒ​രു​ ​ആ​​​ന​​​ക്കു​ട്ടി​ ​സിം​ഹ​​​ത്തി​ന്റെ​ ​വാ​യ് ​തു​റ​ന്ന് ​അ​തി​ന്റെ​ ​പ​ല്ലു​​​ക​ൾ​ ​പി​ടി​ച്ചു​ ​വ​ലി​​​ക്കു​ന്നു.​ ​താ​മ​ര​ ​വ​ല​​​യ​​​ങ്ങ​ൾ​ ​എ​ന്നു​ ​തെ​റ്റി​​​ദ്ധ​​​രി​​​ച്ചാ​ണ് ​ആ​ന​​​ക്കു​ട്ടി​ ​അ​തു​ ​ചെ​യ്യു​ന്ന​ത്!​ ​സിം​ഹം​ ​അ​ക്ഷോ​​​ഭ്യ​​​നാ​യി​ ​നി​ന്നു​​​കൊ​​​ടു​​​ക്കു​​​ന്നു.​ ​ഇ​ത് ​ക​ച​ൻ​ ​ആ​ശ്ര​​​മ​​​ത്തി​​​ലേ​​​ക്കു​ള്ള​ ​പ്ര​വേ​​​ശ​ന​ ​ക​വാ​​​ട​​​ത്തി​ൽ​ ​വ​ച്ചു​ ​ത​ന്നെ​ ​കാ​ണു​​​ന്ന​ത് ​ക​ച​ന്റെ​ ​വേ​ഷം​ ​കെ​ട്ടി​യ​ ​ന​ട​ൻ​ ​മ​നോ​​​ധ​ർ​മ്മ​ത്തി​​​ലൂ​ടെ​ ​കാ​ണി​​​ക്കു​​​ക​​​യാ​​​ണ്,​ ​പ​ദ​​​മി​​​ല്ലാ​തെ​യു​ള്ള​ ​മ​നോ​-​​​ധ​ർ​മ്മം​ ​ആ​ട്ടം.​ ​ന​ട​ന്റെ​ ​ക​ണ്ണു​​​ക​​​ളു​​​ടെ​യും​ ​മു​ഖ​​​പേ​​​ശി​​​ക​​​ളു​​​ടെ​യും​ ​ച​ല​നം​കൊ​ണ്ട് ​അ​ർ​ത്ഥം​ ​മ​ന​​​സി​ലാ​​​ക്ക​​​ണം.​ ​അ​താ​ണ് ​ക​ഥ​​​ക​ളി​ ​ആ​സ്വാ​​​ദ​​​നം.​ഇ​ങ്ങ​നെ​ ​ന​ട​ന്റെ​ ​ആ​ട്ട​​​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​അ​ർ​ത്ഥ​​​ത​​​ല​​​ങ്ങ​ൾ​ ​മ​ന​​​സി​ലാ​​​ക്ക​​​ണ​​​മെ​​​ങ്കി​ൽ​ ​മേ​ളം​​​ ​-​ ​പ്ര​ത്യേ​​​കി​ച്ച് ​ചെ​ണ്ട.​ ​അ​തി​ന്റെ​ ​ധ​ർ​മം​ ​നി​ർ​വ​​​ഹി​​​ക്ക​​​ണം.​ ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​ചെ​ണ്ട​​​വാ​​​ദ​​​ന​​​ത്തി​​​ലൂ​ടെ​ ​ഇ​ത് ​ആ​ർ​ക്കും​ ​മ​ന​​​സി​ലാ​​​കും.​ ​ഓ​രോ​ ​താ​മ​​​ര​​​വ​​​ല​​​യ​വും​ ​വ​ലി​ച്ചു​ ​പി​ഴു​​​തെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​തി​രി​ ​ത​ന്നെ​ ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​ചെ​ണ്ട​​​യു​ടെ​ ​ശ​ബ്ദം​ ​ന​മു​ക്കും​ ​തോ​ന്നി​പ്പോ​കു​​​ന്നു.​ ​ഇ​ത് ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​പ്ര​ത്യേ​ക​ ​സി​ദ്ധി​​​യാ​​​ണ്. മ​റ്റൊ​രു​ ​കാ​ഴ്ച: ​​ആ​ശ്ര​​​മ​​​ത്തി​ൽ​ ​കീ​​​രി​യും​ ​പാ​മ്പും​ ​ത​മ്മി​ൽ​ ​അ​ത്യ​​​പൂ​ർ​വ​​​മാ​യ​ ​സൗ​ഹൃ​​​ദം​!​ ​പാ​മ്പി​ന്റെ​ ​പ​ത്തി​ക്കു​ ​പു​റ​​​കി​ൽ​ ​ഒ​രു​ ​കീ​രി​ ​ത​ന്റെ​ ​പ​ല്ലു​​​ക​ൾ​ ​കൊ​ണ്ട് ​മൃ​ദു​​​വാ​യി​ ​ചൊ​റി​ഞ്ഞു​ ​കൊ​ടു​​​ക്കു​​​ന്നു.​ ​ചൊ​റി​​​യു​ന്ന​ ​സ്വ​രം​ ​ശ്ര​ദ്ധി​​​ച്ചാ​ൽ​ ​ചെ​ണ്ട​​​യി​​​ലൂ​ടെ​ ​പ​തു​ക്കെ​ ​കേ​ൾ​ക്കാം.​ ​ഇ​ത് ​ആ​ശ്ര​​​മ​​​ത്തി​ന്റെ​ ​പ​വി​​​ത്ര​ത​ ​വെ​ളി​​​വാ​​​ക്കാ​ൻ​ ​ക​ച​ൻ​ ​ആ​ടു​​​ന്ന​​​താ​​​ണ്.​ ​പ്രേ​ക്ഷ​​​ക​ന് ​ന​ന്നാ​യി​ ​മ​ന​​​സി​ലാ​​​ക​​​ത്ത​​​ക്ക​​​വി​ധം​ ​ന​ട​ന്റെ​ ​മു​ദ്ര​​​ക​ൾ​ക്ക് ​കൂ​ടു​​​ത​ൽ​ ​അ​ർ​ത്ഥം​ ​ന​ൽ​കി​ ​കൃ​ഷ്ണ​​​ദാ​സ് ​എ​ന്ന​ ​ചെ​ണ്ട​​​ക്കാ​​​ര​ൻ​ ​മേ​ളം​ ​അ​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.​ ​ശ​ബ്ദം​ ​അ​ള​ന്നു​കൊ​ട്ടാ​ൻ​ ​ക​ഴി​​​വു​ള്ള​ ​ചെ​ണ്ട​​​ക്കാ​​​ര​ൻ. ദേ​വ​​​യാ​നീ​ ​സ്വ​യം​​​വ​രം​ ​ആ​ട്ട​​​ക്ക​​​ഥ​​​യി​ലെ​ ​ആ​ട്ട​​​മാ​​​ണി​ത്.​ ​'​സ്വ​യം​​​വ​രം​"​ ​ന​ട​​​ക്കു​​​ന്നി​​​ല്ലെ​ങ്കി​ലും​ ​ആ​ട്ട​​​ക്ക​​​ഥാ​​​കൃ​ത്താ​യ​ ​താ​ഴ​​​വ​ന​ ​ഗോ​വി​​​ന്ദ​​​നാ​​​ശാ​ൻ​ ​'​ദേ​വ​​​യാ​നീ​ ​സ്വ​യം​​​വ​രം​"​ ​എ​ന്നാ​​​ണ് ​അ​തി​നു​ ​പേ​രി​​​ട്ട​​​ത്.​ ​ദേ​വ​​​യാ​​​നീ​​​ച​​​രി​തം​ ​എ​ന്നും​ ​ക​ച​​​ദേ​​​വ​​​യാ​നി​ ​എ​ന്നു​മു​ള്ള​ ​പേ​രു​​​ക​​​ളി​ൽ​ ​ഈ​ ​ആ​ട്ട​​​ക്ക​ഥ​ ​ആ​സ്വാ​ദ​ക​മ​ദ്ധ്യ​​​ത്തി​ൽ​ ​അ​റി​​​യ​​​പ്പെ​​​ടു​​​ന്നു.​ ​ക​ഥ​​​ക​ളി​ ​ക​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​ർ​ക്ക് ​ഈ​ ​ര​ണ്ട് ​മ​നോ​​​ധ​ർ​മ്മം​ ​ആ​ട്ട​​​ങ്ങ​ളും​ ​മ​ന​​​സി​​​ലാ​​​കു​​​ന്ന​​​തി​ന് ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​ചെ​ണ്ട​​​വാ​​​യ​​​ന​​​യി​​​ല്ലെ​​​ങ്കി​ൽ​ ​സാ​ദ്ധ്യ​​​മ​​​ല്ല​​​ത​​​ന്നെ.​ ​ഓ​രോ​ ​പ്ര​വൃ​ത്തി​യും​ ​മു​ദ്ര​​​യ്ക്ക​​​നു​​​സ​​​രി​ച്ച് ​അ​ള​​​ന്നു​​​കൊ​​​ട്ടാ​ൻ​ ​മ​റ്റൊ​​​രു​ ​ചെ​​​ണ്ട​​​ക്കാ​​​ര​നും​ ​ഇ​ത്ര​​​ത്തോ​ളം​ ​ആ​വു​മോ​ ​എ​ന്ന് ​സം​ശ​യം.​അ​സു​​​ര​​​വാ​​​ദ്യ​​​മാ​യ​ ​ചെ​ണ്ട​ ​ഏ​റ്റ​വും​ ​മൃ​ദു​​​വാ​​​യ​​​ ​സ്വ​​​ര​​​ത്തി​ൽ​ ​അ​ത്ഭു​​​ത​​​ക​​​ര​​​മാം​ ​വി​ധം​ ​ചെ​ണ്ട​​​യി​​​ലൂ​ടെ​ ​കാ​ണി​​​ക​ൾ​ക്ക് ​പ​ക​ർ​ന്നു​ ​ന​ൽ​കു​ന്ന​ ​കൃ​ഷ്ണ​​​ദാ​​​സി​നെ​ ​നാം​ ​അ​റി​​​യാ​തെ​ ​ന​മി​​​ച്ചു​​​പോ​​​കും.​ ​ചെ​ണ്ട​​​യി​​​ലൂ​ടെ​ ​വീ​ണ​​​വാ​​​യ​ന​ ​ന​ട​​​ത്തു​ന്ന​ ​കൃ​ഷ്ണ​​​ദാ​സി​ന് ​ഈ​ ​രം​ഗ​​​ങ്ങ​ൾ​ ​അ​നാ​​​യാ​​​സേ​ന​ ​കൊ​ട്ടാ​ൻ​ ​ക​ഴി​​​യും.​ ​ക​ലാ​​​മ​​​ണ്ഡ​ലം​ ​കൃ​ഷ്ണ​​​ദാ​സ് ​എ​ന്ന​​​റി​​​യ​​​പ്പെ​​​ടു​ന്ന​ ​ത​ര​​​ക​ത്ത് ​കൃ​ഷ്ണ​​​ദാ​സ​ൻ​ ​എ​ല്ലാ​ ​വേ​ഷ​​​ക്കാ​ർ​ക്കും​ ​പ്രി​യ​​​ങ്ക​​​ര​​​നാ​യ​ ​ചെ​ണ്ട​വാ​ദ​​​ക​​​നാ​​​ണ്.​ ​എ​ല്ലാ​ ​വേ​ഷ​​​ക്കാ​ർ​ക്കും​ ​മാ​ത്ര​​​മ​ല്ല​ ​സം​ഘാ​​​ട​​​ക​ർ​ക്കും​ ​ആ​സ്വാ​​​ദ​​​ക​ർ​ക്കും​ ​സ​ഹ​​​പ്ര​​​വ​ർ​ത്ത​​​ക​​​രാ​യ​ ​ക​ലാ​കാ​ര​ന്മാ​ർ​ക്കും​ ​ഒ​രു​ ​പോ​ലെ​ ​പ്രി​യ​​​പ്പെ​ട്ട​വ​നാ​​​യി​​​ത്തീ​ർ​ന്ന​ ​ക​ലാ​​​കാ​​​ര​ൻ​!​ശ​രീ​രം​ ​ഒ​ന്നാ​കെ​ ​ഇ​ള​​​കു​ന്ന​ ​മ​ട്ടി​​​ലു​ള്ള​ ​അ​ദ്ധ്വാ​​​ന​​​ത്തി​നു​ ​പ​ക​രം,​ ​വാ​യു​ ​കൈ​യി​ൽ​ ​കേ​ന്ദ്രീ​​​ക​​​രി​ച്ച് ​അ​നാ​​​യാ​സ​​​മാ​​​യാ​ണ് ​കൃ​ഷ്ണ​​​ദാ​സ് ​കൊ​ട്ടു​​​ന്ന​​​ത്.​ ​ഇ​താ​ണ് ​ച​ന്ദ്ര​​​മ​​​ന്നാ​​​ടി​​​യാ​ർ​ ​ശൈ​ലി​​.​ ​ഇ​ടം​കൈ​യു​ടെ,​ ​സ്ഥാ​ന​​​ത്തു​ള്ള​ ​തെ​ളി​ച്ചം,​ ​മി​ക​ച്ച​ ​ഉ​രു​​​ളു​കൈ​ ​സാ​ധ​​​കം,​ ​കൊ​ട്ടി​ന്റെ​ ​അ​സാ​​​മാ​​​ന്യ​​​മാ​യ​ ​ക​നം​ ​ഇ​വ​​​യാ​ണ് ​കൃ​ഷ്ണ​​​ദാ​സ് ​ശൈ​ലി​യു​ടെ​ ​സ​വി​​​ശേ​​​ഷ​​​ത​​​ക​ൾ.​ ​ഇ​തി​​​നെ​ല്ലാം​ ​ഉ​പ​രി​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​കു​ലീ​​​ന​​​ത്വ​​​മു​​​ള​ള​ ​പെ​രു​​​മാ​റ്റം​ ​എ​ല്ലാ​​​വ​​​രു​​​ടെ​യും​ ​സ്‌​നേ​ഹ​വും​ ​ആ​ദ​​​ര​വും​ ​പി​ടി​​​ച്ചു​​​പ​​​റ്റാ​ൻ​ ​സ​ഹാ​​​യി​​​ക്കു​​​ന്നു.

ബാ​ല​​​പാ​​​ഠം​ തു​ട​ർ​പ​ഠ​നം ​ത​ര​​​ക​ത്ത് ​ കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​ബാ​ല​പാ​ഠം​ ​മു​ത്ത​​​ച്ഛ​​​നി​ൽ​ ​നി​ന്നും​ ​മാ​തു​​​ല​​​നാ​യ​ ​ച​ന്ദ്ര​​​മ​​​ന്നാ​​​ടി​​​യാ​​​രി​ൽ​ ​നി​ന്നും​ ​തു​ട​ങ്ങു​ന്നു.​ ​എ​ട്ടാം​ ​വ​യ​​​സി​ൽ​ ​ത​റ​​​വാ​​​ടി​​​ന​​​ടു​​​ത്തു​ള്ള​ ​പ്ര​സി​​​ദ്ധ​​​മാ​യ​ ​പ​ല്ല​​​ശ​ന​ ​ക്ഷേ​ത്ര​​​ത്തി​ൽ​ ​അ​ര​​​ങ്ങേ​​​റ്റം.​ ​പ​ന്ത്ര​ണ്ടാം​ ​വ​യ​​​സി​ൽ​ ​കേ​ര​​​ള​​​ ​ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​ൽ​ ​ചെ​ണ്ട​ ​പ​ഠി​​​ക്കാ​ൻ​ ​ചേ​ർ​ന്നു.​ ​അ​വി​ടെ​ ​ചെ​ണ്ട​​​യു​ടെ​ ​കു​ല​​​പ​​​തി​​​മാ​രാ​യ​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പൊ​തു​​​വാ​ൾ,​ ​മാ​തു​​​ല​ൻ​ ​ച​ന്ദ്ര​​​മ​​​ന്നാ​​​ടി​​​യാ​ർ​ ​എ​ന്നി​​​വ​​​രു​ടെ​ ​ശി​ക്ഷ​​​ണ​​​ത്തി​​​ലു​ള്ള​ ​പ​ഠ​​​നം.​ ​ഇ​തി​​​നെ​​​ക്കാ​ൾ​ ​മി​ക​ച്ച​ ​ര​ണ്ടു​ ​ഗു​രു​​​ക്ക​​​ൻ​മാ​രെ​ ​കി​ട്ടാ​​​നു​ണ്ടോ​!​ ​അ​വ​ർ​ക്കു​ ​ര​ണ്ടാ​ൾ​ക്കും​ ​പ്രി​യ​ങ്ക​​​ര​​​നാ​യ​ ​കൊ​ച്ചു​ ​മി​ടു​​​ക്ക​ൻ.​ ​ചെ​ണ്ട​​​വാ​​​ദ​​​ന​​​ത്തി​ൽ​ ​പ്രാ​ഗ​ത്ഭ്യം​ ​നേ​ടി​യ​ശേ​ഷം.​ ​ക​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​ലെ​ ​ക​ള​​​രി​​​യി​ൽ​ ​ചൊ​ല്ലി​​​യാ​​​ട്ട​​​ത്തി​ന് ​ചേ​ർ​ന്നു​​​കൊ​​​ട്ടാ​ൻ​ ​അ​വ​​​സ​​​രം​ ​ല​ഭി​ച്ച​ത് ​ജീ​വി​​​ത​​​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നേ​ട്ട​​​മാ​യി​ ​കൃ​ഷ്ണ​​​ദാ​സ് ​ക​രു​​​തു​ന്നു. മാ​ർ​ഗി​​​യി​​​ലേ​ക്ക് ക​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​ലെ​ ​പ​ഠ​​​ന​ത്തി​നു​ ​​​ശേ​ഷം​ 1985​-​ലാ​ണ് ​കൃ​ഷ്ണ​​​ദാ​സ് ​'​മാ​ർ​ഗി​​​"​യി​ൽ​ ​ചേ​രു​​​ന്ന​​​ത്.​ ​അ​വി​ടെ​ ​അ​ദ്വി​​​തീ​​​യ​​​നാ​യ​ ​ക​ലാ​​​മ​​​ണ്ഡ​ലം​ ​കൃ​ഷ്ണ​ൻ​ ​നാ​യ​​​രാ​​​ശാ​നു​ ​കീ​ഴി​​​ലു​ള്ള​ ​ക​ള​​​രി​​​യി​ൽ​ ​നി​ന്ന് ​ക​ഥ​​​ക​​​ളി​​​യി​ലെ​ ​ശൈ​ലീ​​​ഭേ​​​ദ​​​ങ്ങ​ൾ​ ​ഹൃ​ദി​​​സ്ഥ​​​മാ​​​ക്കാ​നും​ ​ചൊ​ല്ലി​​​യാ​​​ട്ട​​​ക്ക​​​ള​​​രി​​​യി​ൽ​ ​ചേ​ർ​ന്ന് ​ചെ​ണ്ട​ ​വാ​യി​​​ക്കാ​നും​ ​ക​ള​​​രി​​​ച്ചി​​​ട്ട​​​ക​ൾ​ ​പു​തു​​​ക്കാ​നും​ ​സാ​ധി​​​ച്ചു.​ ​കൃ​ഷ്ണ​​​ദാ​സ് ​കാ​ല​​​ക്ര​​​മ​​​ത്തി​ൽ​ ​'​മാ​ർ​ഗി​​​"​യി​ലെ​ ​എ​ന്ന​​​ല്ല,​ ​കേ​ര​​​ള​​​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ചെ​ണ്ട​​​വാ​​​ദ​ക​​​നാ​​​യി​ ​വ​ള​ർ​ന്നു.​ ​'​മാ​ർ​ഗി"​യു​ടെ​ ​ക​ഥ​​​ക​ളി​ ​ബു​ക്കു​ ​ചെ​യ്യു​ന്ന​ ​ക്ഷേ​ത്ര​​​ഭാ​​​ര​​​വാ​​​ഹി​​​ക​ളും​ ​സം​ഘാ​​​ട​​​ക​രും​ ​കൃ​ഷ്ണ​​​ദാ​സ് ​നി​ർ​ബ​​​ന്ധ​​​മാ​യും​ ​ക​ളി​ക്കു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ​ആ​വ​​​ശ്യ​​​പ്പെ​​​ടാ​ൻ​ ​തു​ട​​​ങ്ങി.​ ​വ​ട​ക്ക് ​-​ ​തെ​ക്ക് ​ഭാ​ഗ​​​ങ്ങ​​​ളി​​​ലു​ള്ള​ ​ശൈ​ലീ​​​ഭേ​​​ദ​​​ങ്ങ​ൾ​ ​മാ​ത്ര​​​മ​​​ല്ല,​ ​ഓ​രോ​ ​ന​ട​​​ന്റെ​യും​ ​സ​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലു​ള്ള​ ​സൂ​ക്ഷ​​​്മ​​​മാ​യ​ ​പ്ര​ത്യേ​​​ക​​​ത​കൾ​ ​പോ​ലും​ ​ഈ​ ​ചെ​ണ്ട​​​ക്കാ​​​ര​ന് ​മ​ന​:​പാ​ഠ​​​മാ​​​ണ്.​ ​അ​തി​​​നാ​ൽ​ത്ത​ന്നെ​ ​ക​ളി​​​ക്കൊ​​​ട്ടി​ന് ​ഇ​ന്ന് ​കൃ​ഷ്ണ​​​ദാ​​​സി​നെ​ ​വെ​ല്ലാ​ൻ​ ​മ​റ്റൊ​രു​ ​ചെ​ണ്ട​​​വാ​​​ദ​​​ക​നി​ല്ല.​ മാ​ർ​ഗി​ ​എ​ന്ന​ ഭാ​ഗ്യം​ കൃ​ഷ്ണ​​​ദാ​സ് ​ആ​വ​ർ​ത്തി​ച്ചു​ ​പ​റ​​​യു​ന്ന​ ​ഒ​രു​ ​കാ​ര്യ​​​​​മു​ണ്ട്:​ ​'1985​-​ ​ൽ​ ​ഞാ​ൻ​ ​മാ​ർ​ഗി​​​യി​ൽ​ ​വ​രു​​​മ്പോ​ൾ​ ​അ​വി​ടെ​ ​രാ​മ​ൻ​ ​ന​മ്പൂ​​​തി​രി​ ​ആ​ശാ​ൻ​ ​അ​ദ്ധ്യാ​​​പ​​​ക​​​നാ​​​ണ്.​ ​അ​ദ്ദേ​​​ഹ​​​ത്തി​ന് ​ദ​ക്ഷി​ണ​ ​കൊ​ടു​​​ക്കാ​ൻ​ ​അ​മ്മാ​​​വ​ൻ​ ​എ​ന്നോ​ടു​ ​പ​റ​​​ഞ്ഞു.​ ​ഞാ​ൻ​ ​ദ​ക്ഷി​ണ​ ​കൊ​ടു​ത്തെ​ങ്കി​ലും​ ​അ​ദ്ദേ​​​ഹ​​​മ​തു​ ​വാ​ങ്ങി​​​യി​​​ല്ല.​ ​പൊ​തു​​​വാ​​​ളാ​​​ശാ​ന്റെ​യും​ ​മ​ന്നാ​​​ടി​​​യാ​​​രാ​​​ശാ​​​ന്റെ​യും​ ​കീ​ഴി​ൽ​ ​പ​ഠി​ച്ചു​ ​വ​ന്ന​ ​നീ​ ​എ​നി​ക്കു​ ​ദ​ക്ഷി​ണ​ ​ത​രേ​ണ്ട​ ​കാ​ര്യ​​​മി​​​ല്ലെ​ന്നാ​ണ് ​അ​​​ദ്ദേ​ഹം​ ​പ​റ​​​ഞ്ഞ​​​ത്.​ ​എ​നി​ക്കു​ ​ല​ഭി​ച്ച​ ​മ​ഹാ​​​ഭാ​​​ഗ്യം,​ ​അ​ഭി​​​ന​​​യ​​​ച​​​ക്ര​​​വ​ർ​ത്തി​​​യാ​യ​ ​കൃ​ഷ്ണ​​​ൻ​നാ​​​യ​​​രാ​​​ശാ​ന്റെ​ ​ക​ള​രി​ ​നി​ര​​​ന്ത​രം​ ​കാ​ണാ​നും​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​ക്ലാ​സു​​​ക​ൾ​ ​കേ​ൾ​ക്കാ​നും​ ​ചൊ​ല്ലി​യാ​​​ട്ട​​​ത്തി​ന് ​കൂ​ടി​ ​കൊ​ട്ടാ​നും​ ​ഉ​ണ്ടാ​യ​ ​അ​വ​​​സ​​​ര​​​മാ​​​ണ്.​ ​എ​ല്ലാ​ ​ശൈ​ലീ​​​ഭേ​​​ദ​​​ങ്ങ​ളും​ ​മ​ന​​​സി​​​ലാ​​​ക്കാ​ൻ​ ​ഏ​നി​​​ക്ക​ത് ​ഉ​പ​​​ക​​​രി​​​ച്ചു.​ ​വ​ലി​യ​ ​വ​ലി​യ​ ​ന​ട​​​ൻ​മാ​രു​ടെ​ ​പ്ര​ത്യേ​​​ക​​​ത​​​ക​ൾ​ ​പോ​ലും​ ​അ​ദ്ദേ​ഹം​ ​പ​റ​​​ഞ്ഞു​​​ത​​​രു​​​മാ​​​യി​​​രു​​​ന്നു.​ ​ഒ​രു​ ​പ​ക്ഷേ​ ​മാ​ർ​ഗി​​​യി​ൽ​ ​ചേ​ർ​ന്നി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​ൽ​ ​ഈ​ ​ഭാ​ഗ്യം​ ​എ​ന്നെ​​​ത്തേ​​​ടി​​​യെ​​​ത്തു​​​മാ​​​യി​​​രു​​​ന്നി​ല്ല.​"​ശി​ഷ്യ​​​ഗ​​​ണ​​​ത്താ​ൽ​ ​സ​മ്പ​​​ന്ന​​​നാ​ണ് ​കൃ​ഷ്ണ​​​ദാ​​​സ്.​ ​പ​ല​​​ ​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​യും​ ​അ​ന്തേ​​​വാ​സി​​​ക​ളെ​ ​സൗ​ജ​​​ന്യ​​​മാ​യി​ ​പ​ഠി​​​പ്പി​​​ച്ചു.​ ​അ​തി​​​പ്പോ​ഴും​ ​തു​ട​​​രു​​​ന്നു.​ ​പ​ല​ർ​ക്കും​ ​അ​ത് ​ജീ​വി​​​ത​​​മാ​ർ​ഗ​​​മാ​​​യി.​ ​ശി​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ളി​ൽ​ ​ആ​ദ്യം​ ​പ​റ​​​യേ​​​ണ്ട​ത് ​മ​ക്ക​​​ളാ​യ​ ​ശോ​ഭി​​​ത​​​യു​​​ടെ​യും​ ​ര​ഹി​​​ത​​​യു​​​ടെ​യും​ ​കാ​ര്യ​​​മാ​​​ണ്.​ ​ര​ണ്ടാ​​​ളെ​യും​ ​ചെ​ണ്ട​​​വാ​ദ​നം​ ​പ​ഠി​​​പ്പി​ച്ച് ​മി​ടു​​​ക്ക​​​രാ​​​ക്കി.​ ​നി​ര​​​വ​ധി​ ​വേ​ദി​​​ക​​​ളി​ൽ​ ​താ​യ​​​മ്പ​​​ക​യും​ ​പ​ഞ്ചാ​​​രി​​​മേ​​​ള​വും​ ​പാ​ണ്ടി​​​മേ​​​ള​വും​ ​അ​വ​ർ​ ​ത​ക​ർ​ത്തു​!​ ​പ​ഠ​​​ന​​​ത്തി​ലും​ ​ഏ​റെ​ ​മി​ക​​​വു​​​കാ​​​ട്ടി.​ ​വി​വാ​​​ഹി​​​ത​യും​ ​ഒ​രു​ ​കു​ഞ്ഞി​​​ന്റെ​ ​അ​മ്മ​​​യു​​​മായ ​ ​ശോ​ഭി​ത​ ​പൂ​നെ​​​യി​ൽ​ ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​​​ണ്ട​​​ന്റാ​ണ്.​ ​ര​ണ്ടാ​​​മ​ത്തെ​ ​മ​ക​ൾ​ ​ര​ഹി​ത​ ​തി​ര​​​ക്കു​ള്ള​ ​ചെ​ണ്ട​​​വാ​​​ദ​​​ക​​​യാ​യി​ ​അ​റി​​​യ​​​പ്പെ​​​ടു​​​ന്നു.​ ​എം.​കോം​ ​ബി​രു​​​ദ​​​ധാ​​​രി​​​യാ​യ​ ​ര​ഹി​ത​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​​​യി​ൽ​ ​എ​ക്‌​സി​​​ക്യൂ​​​ട്ടീ​വ് ​ആ​യി​ ​ജോ​ലി​ചെ​യ്യു​ന്നു.​ ​ര​ണ്ടാ​​​യി​​​ര​ത്തി​ലേ​റെ​ ​വേ​ദി​​​ക​​​ളി​ൽ​ ​ര​ഹി​​​ത​യും​ ​സം​ഘ​വും​ ​പ്രാ​ഗ​ത്ഭ്യം​ ​തെ​ളി​​​യി​ച്ചു​ ​ക​ഴി​​​ഞ്ഞു.​ ​ക​ഥ​​​ക​​​ളി​​​ക്കൊ​​​ട്ടി​ലും​ ​ര​ഹി​ത​ ​പ്ര​ഗ​​​ത്ഭ​​​യാ​​​ണ്.​ ​അ​ച്ഛ​നും​ ​മ​ക​ളും​ ​ചേ​ർ​ന്നു​ള്ള​ ​മേ​ള​​​പ്പ​ദം​ ​കേ​ൾ​ക്കാ​ൻ​ ​ഇ​ന്നെ​​​ല്ലാ​​​വ​രും​ ​ആ​ഗ്ര​​​ഹി​​​ക്കു​​​ന്നു.​ ​ദീ​പ​യാ​ണ് ​കൃ​ഷ്ണ​ദാ​സി​ന്റെ​ ​ഭാ​ര്യ.​പ​ദം​ ​പാ​ടു​ന്ന​ ​സ​മ​​​യ​ത്ത്,​​​ ​മു​ദ്ര​യ്ക്ക് ​കൃ​ത്യ​​​മാ​യി​ ​കൂ​ടു​​​മ്പോ​ൾ,​ ​ശ​ബ്ദം​ ​അ​ള​ന്നു​ ​പ്ര​യോ​​​ഗി​​​ക്കു​​​ന്ന​​​യാ​​​ളാ​ണ് ​കൃ​ഷ്ണ​​​ദാ​​​സ്.​ ​വ​ട​ക്ക് ​-​ ​തെ​ക്ക് ​ശൈ​ലീ​ഭേ​ദ​ങ്ങ​ളി​​​ലു​ള്ള​ ​അ​വ​​​ഗാ​ഹം​ ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​അ​പൂ​ർ​വ​​​സി​​​ദ്ധി​​​യാ​​​ണ്.​ ​ഈ​ ​ചെ​ണ്ട​​​ക്കാ​​​ര​ന് ​ഓ​രോ​ ​ന​ട​ന്റെ​ ​സ​മ്പ്ര​​​ദാ​യ​വും​ ​മ​ന​:​പാ​ഠ​​​മാ​​​ണ്.​ ​അ​തി​​​നാ​ൽ​ ​ക​ളി​​​ക്കൊ​​​ട്ടി​ന് ​കൃ​ഷ്ണ​​​ദാ​​​സ് ​ഇ​ന്ന് ​അ​ദ്വി​​​തീ​​​യ​​​നാ​യി​ ​എ​ല്ലാ​​​വ​​​രാ​ലും​ ​അം​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു.​ 1985​-​ ​ൽ​ ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​വ​ര​​​വോ​ടെ​ ​മാ​ർ​ഗി​​​യി​ൽ​ ​സൂ​ര്യോ​​​ദ​​​യ​​​മാ​​​യി.​ ​മാ​ർ​ഗി​​​യു​ടെ​ ​മാ​ത്ര​​​മ​​​ല്ല,​ ​ക​ഥ​​​ക​​​ളി​​​ലോ​​​ക​​​ത്തി​നു​ ​മു​ഴു​​​വ​ൻ​ ​അ​ഭി​​​മാ​​​ന​​​മാ​​​യി. മാ​ർ​ഗി​​​യി​ൽ​ 41​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​​​യാ​​​ക്കി,​​​ ​അ​വി​​​ട​ത്തെ​ ​പ്ര​ഥ​​​മാ​​​ദ്ധ്യാ​പ​ക​നാ​യി​ ​പ്ര​വ​ർ​ത്തി​​​ക്കു​ന്ന​ ​കൃ​ഷ്ണ​​​ദാ​​​സി​ന് 60​ ​വ​യ​സ് ​പൂ​ർ​ത്തി​​​യാ​​​യി​രി​ക്കു​ന്നു.​ ​ഷ​ഷ്ട്യ​​​ബ്ദ​​​പൂ​ർ​ത്തി​​​ ​ആ​​​ഘോ​​​ഷ​​​ങ്ങ​ൾ​ ​തി​രു​​​വ​ന​ന്ത​പു​ര​ത്തെ​ ​ക​ഥ​​​ക​​​ളി​​​ ​ആ​സ്വാ​ദ​​​ക​​​രും​ ​കൃ​ഷ്ണ​​​ദാ​​​സി​ന്റെ​ ​ശി​ഷ്യ​​​ർ,​ ​സു​ഹൃ​​​ത്തു​​​ക്ക​ൾ,​​​ ​സ​ഹ​​​പ്ര​​​വ​ർ​ത്ത​​​ക​ർ​ ​എ​ന്നി​​​വ​രും​ ​മു​ൻ​കൈ​​​യെ​​​ടു​ത്ത് ​ മേയ് ​ 26,​ 27​ ​തീ​യ​​​തി​​​ക​​​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ട്ട​​​യ്ക്ക​കം​ ​കാ​ർ​ത്തി​​​ക​ ​​​തി​​​രു​​​നാ​ൾ​ ​തി​യേ​​​റ്റ​​​റി​ൽ​ ​ന​ട​​​ക്കു​ക​യാ​ണ്. (​മാ​ർ​ഗി​​​യു​​​ടെ​യും,​​​ ​ദൃ​ശ്യ​​​വേ​​​ദി​​​യു​​​ടെ​യും​ ​സെ​ക്ര​​​ട്ട​​​റി​​​യാ​ണ് ​ലേ​ഖ​​​ക​ൻ.​ ​ഫോ​ൺ​:​ 9447059240​)​