SignIn
Kerala Kaumudi Online
Sunday, 17 May 2026 2.18 AM IST

അമൃതകിരണം ഈശ്വരസ്മരണ എപ്പോൾ

d

സ​മ്പത്തും ​സ​മൃ​ദ്ധി​യും​ ​കൈ​വ​രു​മ്പോ​ൾ,​ ​സു​ഖ​ഭോ​ഗ​ങ്ങ​ളു​ടെ​ ​ന​ടു​വി​ൽ​ ​ക​ഴി​യു​മ്പോ​ൾ,​ ​മി​ക്ക​വ​രും​ ​ഈ​ശ്വ​ര​നെ​ ​മ​റ​ക്കു​ന്നു.​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​പ്ര​തി​കൂ​ല​മാ​യാ​ൽ​ ​ഉ​ട​നെ​ ​അ​വ​ർ​ ​ഈ​ശ്വ​ര​നി​ലേ​ക്ക് ​തി​രി​യും.​ ​പ​ക​ൽ​ ​ന​മ്മ​ളാ​രും​ ​സൂ​ര്യ​നെ​ ​ശ്ര​ദ്ധി​ക്കാ​റി​ല്ല,​ ​സൂ​ര്യ​ൻ​ ​പ്ര​കാ​ശി​പ്പി​ക്കു​ന്ന​ ​വ​സ്തു​ക്ക​ളെ​യാ​ണ് ​ന​മ്മ​ൾ​ ​കാ​ണാ​റു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​രാ​ത്രി​യി​ൽ​ ​ന​മ്മു​ടെ​ ​ശ്ര​ദ്ധ​ ​ച​ന്ദ്ര​നി​ലേക്ക് ​തി​രി​യു​ന്നു.​ ​അ​തു​പോ​ലെ​യാ​ണ് ​ദുഃ​ഖം​ ​വ​രു​മ്പോ​ൾ​ ​ന​മ്മു​ടെ​ ​മ​ന​സ്സ് ​ഈ​ശ്വ​ര​നി​ലേ​ക്ക് ​തി​രി​യു​ന്ന​ത്.​ ​ഈ​ശ്വ​ര​സ്മ​ര​ണ​യും​ ​ഈ​ശ്വ​ര​സ​മ​ർ​പ്പ​ണ​വു​മാ​ണ് ​ജീ​വി​ത​ത്തെ​ ​ധ​ന്യ​മാ​ക്കു​ന്ന​ത്.​ ​ഒ​ന്ന് ​എ​ന്നെ​ഴു​തി​ ​പ​ത്തു​ ​പൂ​ജ്യ​മി​ട്ടാ​ൽ​ ​അ​തി​നു​ ​വ​ലി​യ​ ​വി​ല​യാ​ണ്.​ ​എ​ന്നാ​ൽ​ ​ആ​ ​ഒ​ന്നു​ ​മാ​യ്ച്ചു​ ​ക​ള​ഞ്ഞാ​ലോ​?​ ​മ​റ്റൊ​ന്നി​നും​ ​വി​ല​യി​ല്ല.​ ​അ​വ​യെ​ല്ലാം​ ​വെ​റും​ ​പൂ​ജ്യ​ങ്ങ​ൾ​ ​മാ​ത്രം.​ ​അ​തു​പോ​ലെ,​ ​ഈ​ശ്വ​ര​നാ​കു​ന്ന​ ​ആ​ ​ഒ​ന്നി​നെ​ ​കൂ​ടാ​തെ​യു​ള്ള​ ​ന​മ്മു​ടെ​ ​ജീ​വി​തം​ ​വ്യ​ർ​ഥ​മാ​ണ്.​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഈ​ശ്വ​ര​സ്മ​ര​ണ​യും​ ​സ​മ​ർ​പ്പ​ണ​ഭാ​വ​വും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഏ​തു​ ​ക​ർ​മ്മ​വും​ ​ഈ​ശ്വ​ര​പൂ​ജ​യാ​യി​ ​മാ​റു​ന്നു.​ ​
അ​തി​ല്ലെ​ങ്കി​ലോ​?​ ​കോ​വി​ലി​ൽ​ ​ചെ​യ്യു​ന്ന​ ​പൂ​ജ​യും​ ​വെ​റു​മൊ​രു​ ​ജോ​ലി​മാ​ത്രം.​ ​നി​ർ​മ്മാ​ണം​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഒ​രു​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ആ​റാം​ ​നി​ല​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ ​ഒ​രു​ ​പ​ണി​ക്കാ​ര​നെ​ ​വി​ളി​ക്കു​ക​യാ​യി​രു​ന്നു.​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ആ​വ​ർ​ത്തി​ച്ചു​ ​വി​ളി​ച്ചി​ട്ടും​ ​കെ​ട്ടി​ടം​ ​പ​ണി​യു​ടെ​ ​ഒ​ച്ച​ ​കാ​ര​ണം​ ​അ​യാ​ൾ​ ​അ​തു​ ​കേ​ട്ടി​ല്ല.​ ​തു​ട​ർ​ന്ന്,​ ​പ​ണി​ക്കാ​ര​ന്റെ​ ​ശ്ര​ദ്ധ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ഒ​രു​ ​പ​ത്തു​ ​രൂ​പ​ ​നോ​ട്ട് ​താ​ഴെ​യ്‌​ക്കെ​റി​ഞ്ഞു,​ ​അ​ത് ​പ​ണി​ക്കാ​ര​ന്റെ​ ​മു​ൻ​പി​ൽ​ ​ത​ന്നെ​ ​വ​ന്നു​വീ​ണു.​ ​അ​യാ​ൾ​ ​ആ​ ​നോ​ട്ട് ​എ​ടു​ത്തു​ ​പോ​ക്ക​റ്റി​ലി​ട്ട​ശേ​ഷം​ ​ജോ​ലി​ ​തു​ട​ർ​ന്നു.​ ​വീ​ണ്ടും​ ​പ​ണി​ക്കാ​ര​ന്റെ​ ​ശ്ര​ദ്ധ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ഒ​രു​ ​ഇ​രു​പ​തു​ ​രൂ​പ​ ​നോ​ട്ട് ​താ​ഴെ​ ​ഇ​ട്ടു.​ ​
പ​ണി​ക്കാ​ര​ൻ​ ​ആ​ ​നോ​ട്ടും​ ​എ​ടു​ത്തു​ ​പോ​ക്ക​റ്റി​ലി​ട്ടു​ ​ജോ​ലി​ ​തു​ട​ർ​ന്നു.​ ​അ​ടു​ത്ത​താ​യി​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ഒ​രു​ ​ചെ​റി​യ​ ​ക​ല്ലെ​ടു​ത്ത് ​പ​ണി​ക്കാ​ര​ന്റെ​ ​നേ​ർ​ക്കെ​റി​ഞ്ഞു.​ ​ക​ല്ല് ​കൃ​ത്യ​മാ​യി​ ​പ​ണി​ക്കാ​ര​ന്റെ​ ​ത​ല​യി​ൽ​ ​കൊ​ണ്ടു.​ ​ഇ​ത്ത​വ​ണ​ ​പ​ണി​ക്കാ​ര​ൻ​ ​മു​ക​ളി​ലേ​ക്ക് ​നോ​ക്കി.​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ൽ​നി​ന്ന് ​ത​ന്നെ​ ​വി​ളി​ക്കു​ന്ന​ ​സൂ​പ്പ​ർ​വൈ​സ​റെ​ ​ക​ണ്ടു,​ ​സം​സാ​രി​ച്ചു.​ ​ഈ​ ​ക​ഥ​യ്ക്കു​ ​ന​മ്മു​ടെ​ ​ജീ​വി​ത​വു​മാ​യി​ ​സാ​മ്യ​മു​ണ്ട്.​ ​ഏ​തു​ ​സ​മ​യ​വും​ ​പ​ല​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മു​ഴു​കി​ ​ക​ഴി​യു​ന്ന​തു​കൊ​ണ്ട് ​ഈ​ശ്വ​ര​നെ​ ​സ്മ​രിക്കാൻ ​ ​ന​മു​ക്കു​ ​സ​മ​യ​മി​ല്ലാ​തെ​ ​പോ​കു​ന്നു.​ ​പ​ല​പ്പോ​ഴും​ ​അ​വി​ടു​ന്ന് ​ന​മു​ക്ക് ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​നി​ര​വ​ധി​ ​സ​മ്മാ​ന​ങ്ങ​ളും​ ​അ​നു​ഗ്ര​ഹ​ങ്ങ​ളും​ ​ന​ൽ​കു​ന്നു.​ ​അ​വ​യെ​ല്ലാം​ ​ന​മ്മ​ൾ​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ഏ​റ്റു​വാ​ങ്ങു​ന്നു.​ ​എ​ന്തോ​ ​ഭാ​ഗ്യം​ ​കാ​ര​ണ​മാ​ണ് ​അ​തെ​ല്ലാം​ ​ല​ഭി​ച്ച​തെ​ന്ന് ​ന​മ്മ​ൾ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​പ്ര​ശ്ന​ങ്ങ​ളാ​കു​ന്ന​ ​ചെ​റി​യ​ ​ക​ല്ലു​ക​ൾ​ ​ന​മ്മു​ടെ​ ​നേ​ർ​ക്കു​ ​വ​രു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ന​മ്മ​ൾ​ ​ഈ​ശ്വ​ര​നെ​ ​ഓ​ർ​ക്കു​ന്ന​ത്.​ ​ദുഃ​ഖം​ ​വ​രു​മ്പോ​ൾ​ ​മാ​ത്രം​ ​ഈ​ശ്വ​ര​നെ​ ​ഓ​ർ​ക്കു​ക​യും​ ​പ്രാ​ർ​ത്ഥി​ക്കു​ക​യും​ ​ചെ​യ്യു​ക​യ​ല്ല​ ​വേ​ണ്ട​ത്.​ ​സു​ഖ​ത്തി​ലും​ ​സ​മ്പ​ത്തി​ലും​ ​അ​വി​ടു​ത്തെ​ ​ന​ന്ദി​പൂ​ർ​വ്വം​ ​സ്മ​രി​ക്കു​ക​യും​ ​പ്രാ​ർ​ത്ഥി​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​ന​മ്മ​ൾ​ ​ഓ​ഫീ​സി​ൽ​ ​ജോ​ലി​ചെ​യ്യു​മ്പോ​ൾ​ ​ന​മു​ക്കേ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ ​ഒ​രാ​ൾ​ ​അ​സു​ഖ​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ന​മ്മു​ടെ​ ​ചി​ന്ത​ ​ആ​ ​വ്യ​ക്തി​യി​ൽ​ ​ത​ങ്ങി​നി​ൽ​ക്കും.​ ​എ​ല്ലാ​ ​ക​ർ​മ്മ​ങ്ങ​ളു​ടെ​ ​ന​ടു​വി​ലും​ ​ആ​ ​ഓ​ർ​മ്മ​ ​തു​ട​രും.​ ​ഇ​തു​പോ​ലെ​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​കേ​ന്ദ്ര​ബി​ന്ദു​ ​ഈ​ശ്വ​ര​നാ​യി​രി​ക്ക​ണം.​ ​അ​പ്പോ​ൾ​ ​ലോ​ക​കാ​ര്യ​ങ്ങ​ളി​ൽ​ ​മു​ഴു​കി​യി​രു​ന്നാ​ലും​ ​ന​മ്മു​ടെ​ ​ശ്ര​ദ്ധ​ ​ഈ​ശ്വ​ര​നി​ൽ​ത്ത​ന്നെ​യാ​യി​രി​ക്കും.​ ​അ​തു​ത​ന്നെ​ ​ശ​രി​യാ​യ​ ​ഭ​ക്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY