SignIn
Kerala Kaumudi Online
Sunday, 17 May 2026 2.18 AM IST

ചിന്താമൃതം മോഹവും അതിമോഹവും

d

''മോ​ഹ​മാ​ണ് ​എ​ല്ലാ​ ​ദു​:​ഖ​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മെ​ന്ന് ​ശ്രീ​ബു​ദ്ധ​ൻ​ ​ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ടോ​?​ ​'അ​തെ​"​ ​എ​ന്ന​ ​ഉ​ത്ത​രം​ ​ഇ​പ്പോ​ഴും​ ​മു​റു​കെ​ ​പി​ടി​ക്കു​ന്ന​വ​ർ,​ ​മ​റ്റൊ​രു​ ​ചോ​ദ്യ​ത്തി​നു​ ​കൂ​ടി​ ​മ​റു​പ​ടി​ ​പ​റ​യ​ണം​:​ ​ശ്രീ​ബു​ദ്ധ​ൻ,​ ​വ്യ​ക്തി​ക​ളു​ടേ​യും,​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​പു​രോ​ഗ​തി​ക​ൾ​ക്ക് ​ത​ട​യി​ടു​ന്ന​ ​ഒ​രു​ ​ചി​ന്ത​ക​നാ​യി​രു​ന്നോ​?​ ​അ​ല്ല​ല്ലോ.​ ​
ന​മ്മു​ടെ​ ​മ​ന​സി​ലെ​ ​സ്വ​പ്ന​ങ്ങ​ള​ല്ലേ,​ ​സ​ത്യ​മാ​യി​ ​തീ​രാ​ൻ​ ​ന​മ്മ​ൾ​ ​യ​ത്നി​ക്കു​ന്ന​ത്!​ ​അ​പ്പോ​ൾ,​ ​മോ​ഹ​ങ്ങ​ളും,​ ​സ്വ​പ്ന​ങ്ങ​ളു​മി​ല്ലാ​തെ​ ​ജീ​വി​തം​ ​മു​ന്നോ​ട്ടു​ ​പോ​കു​മോ​?​ ​മ​നു​ഷ്യ​ ​ദുഃ​ഖ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​കാ​ര​ണം​:​'​തൃ​ഷ്ണ​" ​അ​ഥ​വാ​ ​അ​തി​യാ​യ​ ​ആ​സ​ക്തി​ ​എ​ന്നാ​യി​രു​ന്നു​ ​ശ്രീ​ബു​ദ്ധ​ൻ​ ​ഉ​പ​ദേ​ശി​ച്ച​ത്.​ ​ഇ​ത്,​ ​പ​ല​പ്പോ​ഴും​ ​
'​മോ​ഹം​"​ ​എ​ന്ന് ​ല​ളി​ത​മാ​യി​ ​പ​റ​യാ​റു​ണ്ട്!​ ​അ​ത്,​ ​അ​തി​മോ​ഹ​വും,​ ​മോ​ഹ​വും​ ​ത​മ്മി​ലു​ള്ള​ ​അ​ന്ത​ര​ത്തെ​പ്പ​റ്റി​ ​ചി​ന്തി​ക്കാ​ത്ത​തി​നാ​ലാ​ണോ​?​ ​ബൗ​ദ്ധ​ദ​ർ​ശ​ന​ത്തി​ൽ​ ​'​തൃ​ഷ്ണ​" ​എ​ന്ന​ ​ആ​ശ​യ​ത്തി​ന് ​'​വി​ടാ​തെ​ ​പി​ടി​ച്ചു​ ​പ​റ്റു​ന്ന​ ​ആ​ഗ്ര​ഹം​" ​എ​ന്ന​ ​കൂ​ടു​ത​ൽ​ ​ആ​ഴ​മു​ള്ള​ ​അ​ർ​ത്ഥ​വു​മു​ണ്ട്.​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​ഉ​പ​ദേ​ശ​ങ്ങ​ളി​ലെ​ ​പ്ര​ധാ​ന​ ​സ​ത്യ​മാ​യ​ ​'​നാ​ല് ​ആ​ര്യ​സ​ത്യ​ങ്ങ​ളി​ൽ​" ​ര​ണ്ടാം​ ​സ​ത്യം​ ​ഇ​ങ്ങ​നെ​യാ​ണ്:​ ​ജീ​വി​ത​ത്തി​ൽ​ ​ദുഃ​ഖ​മു​ണ്ട്.​ ​ദുഃ​ഖ​ത്തി​നു​ള്ള​ ​കാ​ര​ണം​ ​'​തൃ​ഷ്ണ"​യാ​ണ്.​ ​'​തൃ​ഷ്ണ​ ​" ന​ശി​ച്ചാ​ൽ,​ ​ദുഃ​ഖ​വും​ ​അ​വ​സാ​നി​ക്കും​!​ ​അ​തി​ലേ​ക്കു​ള്ള​ ​മാ​ർ​ഗം​ ​അ​ഷ്ടാം​ഗ​ ​മാ​ർ​ഗ​മാ​ണ്.​ ​അ​താ​യ​ത്,​ ​ശ്രീ​ബു​ദ്ധ​ൻ​ ​എ​ല്ലാ​ ​സാ​ധാ​ര​ണ​ ​ആ​ഗ്ര​ഹ​ങ്ങ​ളെ​യും​ ​പൂ​ർ​ണ​മാ​യി​ ​നി​ര​സി​ച്ചി​ല്ല.​ ​പ​ക്ഷേ​:​ ​അ​മി​ത​മാ​യ​ ​ആ​സ​ക്തി,​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​പി​ടി​വാ​ശി,​ ​സ്വാ​ർ​ത്ഥ​മാ​യ​ ​മോ​ഹം,​ ​ന​ഷ്ട​പ്പെ​ടു​മെ​ന്ന​ ​ഭ​യം​ ​ചേ​ർ​ന്ന​ ​ആ​ഗ്ര​ഹം​ ​ഇ​വ​യാ​ണ് ​മ​നു​ഷ്യ​നെ​ ​ദുഃ​ഖ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​ഠി​പ്പി​ച്ചു.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന്:​ ​പ​ണം​ ​വേ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​സ്വാ​ഭാ​വി​ക​മാ​യി​രി​ക്കാം,​ ​എ​ന്നാ​ൽ,​ ​പ​ണ​ത്തി​നാ​യി​ ​മ​ന​സ്സ​മാ​ധാ​നം​ ​ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് ​'​തൃ​ഷ്ണ​"യാ​കു​ന്നു.​ ​അ​തി​നാ​ൽ​ ​'​മോ​ഹ​മാ​ണ് ​സ​ർ​വ്വ​ദുഃ​ഖ​ങ്ങ​ൾ​ക്കും​ ​കാ​ര​ണം​" ​എ​ന്ന​ത്,​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​ആ​ശ​യ​ത്തി​ന്റെ​ ​ല​ളി​ത​ ​രൂ​പ​മാ​ണ്.
അ​തി​മോ​ഹം​ ​എ​ന്ന​ത്,​ ​പ​രി​ധി​വി​ട്ട,​ ​വി​വേ​ക​മി​ല്ലാ​ത്ത,​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​മോ​ഹ​മാ​ണ്.​ ​ഇ​തി​ൽ​ ​സ്വാ​ർ​ത്ഥ​ത​ ​കൂ​ടു​ത​ലാ​കും,​ ​മ​റ്റു​ള്ള​വ​രു​ടെ​ ​ന​ന്മ​ ​മ​റ​ക്കും,​ ​നീ​തി​യും​ ​ധ​ർ​മ്മ​വും​ ​അ​വ​ഗ​ണി​ക്കും,​ ​മോ​ഹം,​ ​മ​റ്റു​ള്ള​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.​ ​എ​ന്നാ​ൽ,​ ​അ​തി​മോ​ഹ​ത്തി​ന് ​അ​ടി​മ​പ്പെ​ട്ട​ ​വ്യ​ക്തി​യെ​ ​എ​പ്പോ​ഴും​ ​സ്വാ​ർ​ത്ഥ​ ​ചി​ന്ത​ ​ന​യി​ക്കും.​ ​ഇ​പ്ര​കാ​രം​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​സ​ദ​സ്യ​രെ​ ​നോ​ക്കി​ ​ഒ​രു​ ​ചെ​റു​പു​ഞ്ചി​രി​യോ​ടെ​ ​പ്ര​ഭാ​ഷ​ക​ൻ​ ​തു​ട​ർ​ന്നു​:
​''ഒ​രു​ ​മ​ല​മു​ക​ളി​ൽ​ ​ര​ണ്ട് ​ശ​ക്ത​രാ​യ​ ​ക​ഴു​ക​ന്മാ​ർ​ ​ജീ​വി​ച്ചി​രു​ന്നു.​ ​ഒ​രാ​ൾ​ക്ക് ​മ​റ്റെ​യാ​ളേ​ക്കാ​ൾ​ ​ഉ​യ​ർ​ന്ന​ ​പാ​റ​യി​ൽ​ ​ഇ​രി​ക്ക​ണ​മെ​ന്ന​ ​മോ​ഹം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കാ​ര​ണം,​ആ​ ​സ്ഥാ​നം​ ​'​കാ​ടി​ന്റെ​ ​രാ​ജാ​വ് "​ ​എ​ന്ന​ ​ബ​ഹു​മ​തി​യു​ടെ​ ​അ​ട​യാ​ള​മാ​യി​രു​ന്നു.​ ​അ​തി​നെ​ചൊ​ല്ലി​ ​അ​വ​ർ​ ​ത​മ്മി​ൽ​ ​ക​ടു​ത്ത​ ​മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​കാ​ട്ടി​ലെ​ ​ചെ​റി​യ​ ​പ​ക്ഷി​ക​ൾ​ ​പ​ല​ത​വ​ണ​ ​പ​റ​ഞ്ഞു:​ ​'​നി​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​സ​ഹ​ക​രി​ച്ചാ​ൽ​ ​ഇ​രു​വ​ർ​ക്കും​ ​സു​ര​ക്ഷി​ത​മാ​യി​ ​ജീ​വി​ക്കാം.​""​പ​ക്ഷേ,​ ​അ​ധി​കാ​ര​ ​മോ​ഹം​ ​അ​വ​രു​ടെ​ ​ക​ണ്ണ​ട​ച്ചു.​ ​ഒ​രു​ ​ദി​വ​സം​ ​ആ​കാ​ശ​ത്ത് ​വ​ലി​യ​ ​കൊ​ടു​ങ്കാ​റ്റ് ​വ​ന്നു.​ ​പ​ര​സ്പ​രം​ ​പോ​രാ​ടു​ന്ന​തി​ൽ​ ​മു​ഴു​കി​യി​രു​ന്ന​ ​ക​ഴു​ക​ന്മാ​ർ​ ​അ​ത​റി​ഞ്ഞി​ല്ല.​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​ഇ​രു​വ​രും​ ​പ​രി​ക്കേ​റ്റ് ​താ​ഴേ​ക്ക് ​വീ​ണു.​ ​അ​വ​രു​ടെ​ ​കൂ​ടു​ക​ളും​ ​ന​ശി​ച്ചു.​ ​അ​വ​രെ​ ​നോ​ക്കി​ ​ഒ​രു​ ​പ​ഴ​യ​ ​ആ​മ​ ​പ​റ​ഞ്ഞു​:
​'​അ​ധി​കാ​ര​ത്തി​നാ​യു​ള്ള​ ​അ​ന്ധ​മാ​യ​ ​മ​ത്സ​രം​ ​പ​ല​പ്പോ​ഴും​ ​ശ​ത്രു​വി​നേ​ക്കാ​ൾ​ ​മു​മ്പ് ​സ്വ​യം​ ​ന​ശി​പ്പി​ക്കും."​ ​അ​തി​നു​ശേ​ഷം​ ​കാ​ട്ടി​ലെ​ ​മൃ​ഗ​ങ്ങ​ൾ​ ​സ​മാ​ധാ​ന​ത്തോ​ടെ​ ​ജീ​വി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​അ​ധി​കാ​ര​ത്തി​നാ​യി​ ​പ​ര​സ്പ​രം​ ​ന​ശി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ ​അ​വ​സാ​നം​ ​ത​ങ്ങ​ളെ​ ​ത​ന്നെ​ ​സ്വ​യം​ ​ന​ശി​പ്പി​ക്കും.​ ​ന​മ്മ​ളി​പ്പോ​ൾ​ ​കു​റ​ച്ചു​ ​ദി​വ​സങ്ങളായി​ ​അ​ത്ത​രം​ ​ചി​ല​ ​ചീ​റ്റ​ലു​ക​ളും,​ ​പൊ​ട്ടി​ത്തെ​റി​ക​ളും​ ​കേ​ൾ​ക്കു​ന്നു​ണ്ട്,​ ​അ​ല്ലേ​?​ ​അ​വ​യൊ​ക്കെ​ ​ആ​രം​ഭി​ച്ച​താ​യി​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ,​ ​അ​ത് ​വെ​റും​ ​തോ​ന്ന​ലാ​യി​രു​ന്നി​ല്ല​ല്ലോ​യെ​ന്നു​ ​പ​റ​യേ​ണ്ടി​ ​വ​രു​മോ​യെ​ന്നാ​ണ് ​ന​മ്മു​ടെ​യി​പ്പോ​ഴ​ത്തെ​ ​ശ​ങ്ക​!""​ ​സ​ദ​സി​ലെ​ ​കൂ​ട്ട​ച്ചി​രി​ക​ൾ​ക്കി​ട​യി​ൽ​ ​പ്ര​ഭാ​ഷ​ക​ൻ​ ​പ​റ​ഞ്ഞു​ ​നി​ർ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY