SignIn
Kerala Kaumudi Online
Sunday, 17 May 2026 2.18 AM IST

ഇരുട്ടിന്റെ തെളിച്ചം

d

വി.​എ​സ്.​ ​ഹീ​ര​യെ​ന്ന​ ​ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​ ​പ്ര​ചോ​ദ​നം​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം​ ​ത​ന്നെ​യാ​കു​ന്ന​ത്!
ഇ​രു​പ​ത്തി​യൊ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​തൃ​ശൂ​രി​നു​ ​സ​മീ​പം​ ​പു​ത്തൂ​രി​ലെ​ ​വീ​ടി​ന​ടു​ത്തു​ള്ള​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ,​​​ ​ര​ണ്ടാം​ ​ക്ലാ​സി​ന്റെ​ ​പ​കു​തി​യി​ലൊ​രു​നാ​ൾ​ ​പ​തി​വു​പോ​ലെ​ ​ക​ളി​ചി​രി​ക​ളു​മാ​യി​ ​ക​ട​ന്നു​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​ഹീ​ര​യ്ക്ക് ​കാ​ഴ്ച​യ്ക്ക് ​നേ​രി​യ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത്.​ ​സ്കൂ​ളി​ലെ​ ​പ​ടി​ക്കെ​ട്ടു​ക​ൾ,​​​ ​പാ​ഠ​പു​സ്ത​ക​ത്താ​ളു​ക​ൾ...​ ​എ​ല്ലാം​ ​പെ​ട്ടെ​ന്ന് ​മ​ങ്ങി​പ്പോ​കു​ന്നു​ ​എ​ന്നാ​യി​രു​ന്നു​ ​ആ​ ​കൊ​ച്ചു​ ​മി​ടു​ക്കി​യു​ടെ​ ​പ​രാ​തി.​ ​വീ​ടി​ന​ടു​ത്തു​ള്ള​ ​ക്ലി​നി​ക്കി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ങ്കി​ലും​ ​കൃ​ത്യ​മാ​യ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്താ​നായി​ല്ല. അങ്ങനെ ​ ​അ​ങ്ക​മാ​ലി​ ​ലിറ്റിൽ ഫ്ലവറിലേക്ക് . ഇവി​ടെ നി​ന്ന് വീണ്ടും ഗിരിധർ ആശുപത്രിയിലേക്ക്. അവിടുത്തെ പരിശോധനകളിലാണ് നെ​ഞ്ചു​പി​ള​ർ​ക്കു​ന്ന​ ​ആ​ ​വി​വ​രം​ ​കു​ടും​ബം​ ​അ​റി​യു​ന്ന​ത്.
ഹീ​ര​യു​ടെ​ ​ക​ണ്ണു​ക​ളി​ൽ​ ​നി​ന്ന് ​ത​ല​ച്ചോ​റി​ലേ​ക്കു​ള്ള​ ​ഞ​ര​മ്പ് ​ക്ഷ​യി​ക്കു​ക​യാ​ണ്.​ ​കാ​ഴ്ച​ ​പൂ​ർ​ണ​മാ​യും​ ​ന​ഷ്ട​പ്പെ​ടു​ന്നു.​ ​ഹീ​ര​യും​ ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​മൂ​ത്ത​ ​സ​ഹോ​ദ​ര​നു​മെ​ല്ലാം​ ​ന​ടു​ക്ക​ത്തോ​ടെ​യാ​ണ് ​ആ​ ​വി​വ​രം​ ​കേ​ട്ട​ത്.​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​ആ​യ​ ​അ​ച്ഛ​ൻ​ ​ശി​വ​ദാ​സ​നും,​​​ ​കാ​ഷ്യു​ ​ക​മ്പ​നി​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന​ ​അ​മ്മ​ ​സു​ന​ജ​യ്ക്കും​ ​എ​ന്തു​ ​ചെ​യ്യ​ണമെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​ത​നി​ക്കി​നി​ ​ഒ​ന്നും​ ​കാ​ണാ​നാ​വി​ല്ലെ​ന്ന​ ​വി​ഷ​മ​വും,​​​ ​അ​ത് ​എ​ല്ലാ​വ​രും​ ​അ​റി​യു​മെ​ന്ന​ ​അ​പ​ക​ർ​ഷ​താ​ബോ​ധ​വും​ ​ചേ​ർ​ന്ന് ​ആ​ ​കു​ഞ്ഞു​ ​മ​ന​സി​ൽ​ ​നീ​റ്റ​ലി​ന്റെ​ ​നെ​രി​പ്പോ​ട് ​വി​ത​റി.
ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ​അ​വ​ളാ​കെ​ ​മാ​റി.​ ​എ​ല്ലാ​റ്റി​നോ​ടും​ ​ദേ​ഷ്യം,​​​ ​വെ​റു​പ്പ്,​​​ ​നി​രാ​ശ...​ ​ഒ​രൊ​റ്റ​ ​ചോ​ദ്യ​മാ​യി​രു​ന്നു​ ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​:​ ​എ​ങ്ങ​നെ​ ​മു​ന്നോ​ട്ടു​ ​പോ​കും​?​​​ ​ഉ​ത്ത​ര​മി​ല്ലാ​ത്ത​ ​ആ​ ​ചോ​ദ്യ​ത്തി​നൊ​ടു​വി​ൽ​ ​ഹീ​ര​യു​ടെ​ ​പ​ഠ​നം​ ​ര​ണ്ടാം​ ​ക്ലാ​സി​ന്റെ​ ​പാ​തി​വ​ഴി​യി​ൽ​ ​മു​ട​ങ്ങി.​ ​മൂന്നാം ക്ലാസിൽ ചേർക്കാൻ രണ്ടു വർഷം വൈകി. പൂ​ജ​ക​ളും​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​വ​ഴി​പാ​ടു​ക​ളു​മാ​യി​ ​മാ​താ​പി​താ​ക്ക​ൾ​ ​ക​യ​റി​യി​റ​ങ്ങാ​ത്ത​ ​ഇ​ട​ങ്ങ​ളി​ല്ല.

പ്ര​തീ​ക്ഷ​യു​ടെ
കാ​ഴ്ച​കൾ

ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം​ ​ആ​ശു​പ​ത്രി​ക​ളും​ ​ചി​കി​ത്സ​യു​മാ​യി​ ​ക​ട​ന്നു​പോ​യി.​ ​എ​ല്ലാ​റ്റി​നു​മൊ​ടു​വി​ൽ​ ​ആ​ ​കു​ഞ്ഞു​ ​മ​ന​സ് ​അ​തി​നോ​ട് ​പ​രു​വ​പ്പെ​ടാ​ൻ​ ​തു​ട​ങ്ങി.​ ​മു​ട​ങ്ങി​യ​ ​പ​ഠ​നം​ ​തു​ട​രു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ്‌​നേ​ഹ​നി​ർ​ബ​ന്ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​കു​ഞ്ഞു​ ​ഹീ​ര​ ​വീ​ണ്ടും​ ​സ്‌​കൂ​ളി​ലേ​ക്ക്.​ ​കു​ന്ദം​കു​ളം​ ​ഗ​വ.​ ​ബ്ലൈ​ൻ​ഡ് ​സ്‌​കൂ​ൾ​ ​ആ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​പു​തി​യ​ ​പാ​ഠ​ശാ​ല.​ ​ആ​ ​ഇ​ടം​ ​ത​ന്നെ​ ​ഒ​രു​ ​പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു.​ ​ത​നി​ക്ക് ​ഏ​ഴ് ​വ​യ​സു​വ​രെ​യെ​ങ്കി​ലും​ ​എ​ല്ലാം​ ​കാ​ണാ​നാ​യ​ല്ലോ​ ​എ​ന്ന് ​ചി​ന്തി​പ്പി​ക്കും​ ​വി​ധം​ ​ജ​ന്മ​നാ​ ​കാ​ഴ്ച​ ​ന​ഷ്ട​പ്പെ​ട്ട​വ​രാ​യി​രു​ന്നു​ ​കൂ​ട്ടു​കാ​രി​ൽ​ ​പ​ല​രും.
പി​ന്നീ​ട് ​പു​ത്തൂ​ർ​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലേ​ക്ക് ​മാ​റി.​ ​പ​ത്താം​ക്ലാ​സ് ​വ​രെ​ ​അ​വി​ടെ.​ ​അ​വി​ടെ​ ​നി​ന്നാ​യി​രു​ന്നു​ ​മാ​റ്റ​ത്തി​ന്റെ​ ​തു​ട​ക്കം.​ ​അ​ദ്ധ്യാ​പ​ക​രും​ ​കൂ​ട്ടു​കാ​രു​മൊ​ക്കെ​ ​ഹൃ​ദ​യം​കൊ​ണ്ട് ​അ​വ​ളെ​ ​ചേ​ർ​ത്തു​നി​ർ​ത്തു​കയും ​അ​വ​ർ​ ​അ​വ​ളു​ടെ​ ​കാ​ഴ്ച​യാ​യി​ ​മാ​റു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​ഹീ​ര​യെ​ന്ന​ ​പെ​ൺ​കു​ട്ടി​ ​ക​ല​യു​ടെ​ ​ലോ​ക​ത്തേ​ക്ക് ​ചി​റ​കു​വി​രി​ച്ചു​ ​പ​റ​ന്നു.​ ​ക​ഥാ​പ്ര​സം​ഗ​വും​ ​മോ​ണോ​ ​ആ​ക്ടും​ ​പ​ദ്യ​പാ​രാ​യ​ണ​വും​ ​മ​റ്റു​മാ​യി​ ​ന​ഷ്ട​ങ്ങ​ളു​ടെ​ ​വി​ഷാ​ദ​ലോ​കം​ ​വി​ട്ട് ​അ​വ​ൾ​ ​പ്ര​തീ​ക്ഷ​ക​ളി​ലേ​ക്ക് ​പി​ച്ച​വ​ച്ചു.
അ​തി​നൊ​പ്പം​ ​എ​ഴു​ത്തി​ന്റെ​ ​വെ​ളി​ച്ച​വും​ ​അ​വ​ളി​ൽ​ ​പ്ര​കാ​ശി​ച്ചു​ ​തു​ട​ങ്ങി.​ ​എ​പ്പോ​ഴൊ​ക്കെ​യോ​ ​ത​ന്റെ​ ​ഉ​ള്ളു​ല​ച്ച​ ​നൊ​മ്പ​ര​ങ്ങ​ളെ​യും​ ​ത​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രെ​യും​ ​ത​ന്റെ​ ​സ​ന്തോ​ഷ​ ​നി​മി​ഷ​ങ്ങ​ളെ​യും​ ​കോ​ർ​ത്തി​ണ​ക്കി​ ​ഹീ​ര​ ​ഓ​രോ​ന്ന് ​കു​ത്തി​ക്കു​റി​ച്ചു.​ ​അ​തി​നൊ​രു​ ​കാ​വ്യ​ഭം​ഗി​യു​ണ്ടെ​ന്ന് ​ക​ണ്ട​വ​രൊ​ക്കെ​ ​പു​സ്ത​ക​മാ​ക്കാ​ൻ​ ​പ്രേ​ര​ണ​യു​മാ​യി​ ​എ​ത്തി.​ ​ഹീ​ര​ ​പ​ത്താം​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ആ​ ​കു​ത്തി​ക്കു​റി​ക്ക​ലു​ക​ൾ​ ​'​മി​ഴി​നീ​ർ​പ്പൂ​ക്ക​ൾ​"​ ​എ​ന്ന​ ​ക​വി​താ​ ​സ​മാ​ഹാ​ര​മാ​യി​ ​പു​റ​ത്തു​വ​ന്നു.​ ​അ​തോ​ടെ,​​​ ​ത​നി​ക്ക് ​ഇ​തൊ​ക്കെ​ ​സാ​ധി​ക്കു​മെ​ന്ന​ ​മ​ന​സു​റ​പ്പ് ​സ​ങ്ക​ട​മ​ഴ​ക​ളെ​ ​ത​ടു​ത്ത് ​അ​വ​ൾ​ക്കു​ ​മേ​ൽ​ ​കു​ട​ ​നി​വ​ർ​ത്തി.

കാ​ത്തു​നി​ന്ന
വി​ജ​യ​ങ്ങൾ

പ​ത്താം​ക്ളാ​സി​ൽ​ ​ഉ​യ​ർ​ന്ന​ ​വി​ജ​യം.​ ​പ്ല​സ് ​വ​ണ്ണി​ന് ​തൃ​ശൂ​ർ​ ​മോ​ഡ​ൽ​ ​സ്‌​കൂ​ളി​ൽ.​ ​പ്ല​സ് ​വ​ണ്ണി​ന് ​ഇം​ഗ്ലീ​ഷി​ന് ​ഒ​ഴി​കെ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​മു​ഴു​വ​ൻ​ ​മാ​ർ​ക്ക് ​നേ​ടി​ ​ഹീ​ര​ ​കാ​ഴ്ച​യു​ള്ള​വ​രു​ടെ​ ​ലോ​ക​ത്തെ​ ​ഞെ​ട്ടി​ച്ചു.​ ​ഇം​ഗ്ലീ​ഷി​നാ​ക​ട്ടെ,​​​ ​കു​റ​ഞ്ഞു​പോ​യ​ത് ​ആ​റു​ ​മാ​ർ​ക്ക് ​മാ​ത്രം​!​ ​ഇ​തി​നി​ടെ​ ​പു​സ്‌​ത​ക​വാ​യ​ന​യ്ക്കും​ ​ഇ​ടം​കി​ട്ടി.​ ​ത​നി​ക്ക് ​ഇ​ഷ്ട​മു​ള്ള​ ​പു​സ്ത​ക​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ​വാ​യി​പ്പി​ച്ചു​ ​കേ​ൾ​ക്കു​ന്ന​ത് ​ഹീ​ര​ ​പ​തി​വാ​ക്കി.
കാ​ഴ്ച​ ​ന​ഷ്ട​പ്പെ​ട്ട​തി​നു​ ​ശേ​ഷ​മു​ള്ള​ ​സ്‌​കൂ​ൾ​ ​ജീ​വി​ത​ത്തി​ന്റെ​ ​ആ​ദ്യ​ ​നാ​ളു​ക​ളി​ൽ​ ​കു​ഞ്ഞു​ ​ഹീ​ര​യോ​ട് ​മി​ണ്ടാ​ൻ​ ​കൂ​ട്ടു​കാ​ർ​ ​മ​ടി​ച്ച​ത് ​അ​വ​ളു​ടെ​ ​ഉ​ള്ളു​ല​ച്ചി​രു​ന്നു.​ ​പ​ക്ഷേ,​​​ ​സ​മ്മാ​ന​ങ്ങ​ളും​ ​നേ​ട്ട​ങ്ങ​ളും​കൊ​ണ്ട് ​അ​വ​ൾ​ ​കൂ​ട്ടു​കാ​രെ​ ​ത​ന്നി​ലേ​ക്ക് ​അ​ടു​പ്പി​ച്ചു.​ ​പ്ല​സ്ടു​വി​നും​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​നേ​ടി​ ​ഹീ​ര​ ​നി​ശ്ച​യ​ദാ​‍​‍​ർ​ഢ്യ​ത്തി​ന്റെ​ ​പ​ട​വു​ക​ൾ​ ​ക​യ​റു​ക​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​ഹീ​ര​യു​ടെ​ ​
'​മി​ഴി​നീ​ർ​പ്പൂ​ക്ക​ൾ​"​ക്ക് ​അ​വ​താ​രി​ക​ ​എ​ഴു​തി​യ​ ​വി.​ജി.​ ​ത​മ്പി​ ​ത​ന്നെ​യാ​ണ് ​അ​വ​ളെ​ ​കൊ​ട​ക​ര​യി​ലെ​ ​സ​ഹൃ​ദ​യ​ ​കോ​ളേ​ജി​ലേ​ക്ക് ​തു​ട​ർ​പ​ഠ​ന​ത്തി​നാ​യി​ ​ക്ഷ​ണി​ച്ച​ത്.
അ​ച്ഛ​ന്റെ​ ​കു​ടും​ബ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചാ​യി​രു​ന്നു​ ​ഡി​ഗ്രി​ ​പ​ഠ​നം.​ ​മൂ​ന്നാം​ ​വ​ർ​ഷം​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ​വി​നോ​ദ​യാ​ത്ര​ ​പോ​കാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ൾ​ ​ചെ​ല്ലാ​നാ​വി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ് ​ഹീ​ര​ ​ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ്,​​​ ​'​ടൂ​ർ​ ​പോ​കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ഹീ​ര​യെ​യും​ ​ഒ​പ്പം​ ​കൂ​ട്ടി​ ​മാ​ത്ര​മാ​യി​രി​ക്കു​"​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​രും​ ​കൂ​ട്ടു​കാ​രും​ ​പ​റ​ഞ്ഞ​ത്.​ ​അ​ങ്ങ​നെ​യാ​ണ് ​ജീ​വി​ത​ത്തി​ൽ​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​ഹീ​ര​യെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യ​ ​ആ​ ​ഹൈ​ദ​രാ​ബാ​ദ് ​യാ​ത്ര​ ​സം​ഭ​വി​ക്കു​ന്ന​ത്.
ജീ​വി​ത​മെ​ന്ന
പോ​രാ​ട്ടം

പ​ഠ​ന​വും​ ​ക​ലാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​തി​നി​ടെ,​​​ ​ഹീ​ര​ ​ഡി​ഗ്രി​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് ​അ​മ്മ​യു​ടെ​ ​വി​യോ​ഗം.​ ​അ​മ്മ​യു​ടെ​ ​മ​ര​ണ​ത്തി​നു​ ​ത​ലേ​ന്ന് ​ഹീ​ര​യു​ടെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​റി​ന്റെ​ ​ഫ​ലം​ ​വ​ന്നി​രു​ന്നു.​ 82​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക്!​ ​അ​മ്മ​ ​ഹീ​ര​യെ​ ​ചേ​ർ​ത്തു​പി​ടി​ച്ച​ത് ​ഇ​ന്ന​ല​ത്തേ​തു​പോ​ലെ​ ​ഹീ​ര​യു​ടെ​ ​അ​ക​ക്ക​ണ്ണി​ൽ​ ​തെ​ളി​യു​ന്നു.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​റ്റ​യ്ക്കു​ ​ചെ​യ്യാ​ൻ​ ​പ​ഠി​പ്പി​ച്ച​ ​അ​മ്മ​ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ​മ​ക​ളെ​ ​ഒ​റ്റ​യ്ക്കു​ ​വി​ടി​ല്ലാ​യി​രു​ന്നു.​ ​അ​മ്മ​യു​ടെ​ ​ഉ​പ​ദേ​ശം,​​​ ​ക​ന​ൽ​കൊ​ണ്ട് ​എ​ഴു​തി​യ​തു​പോ​ലെ​ ​ഹീ​ര​യു​ടെ​ ​മ​ന​സി​ലു​ണ്ട്-
'​കാ​ഴ്ച​യി​ല്ലാ​ത്ത​തു​കൊ​ണ്ട് ​ഒ​ന്നും​ ​നേ​ടാ​നാ​യി​ല്ലെ​ന്ന് ​ആ​രും​ ​പ​റ​യാ​ൻ​ ​ഇ​ട​വ​ര​രു​ത്!​"​ ​അ​തി​നു​ ​ശേ​ഷം,​​​ ​നി​ന്നെ​ക്കൊ​ണ്ട് ​അ​തു​ ​സാ​ദ്ധ്യ​മ​ല്ലെ​ന്ന് ​ആ​രെ​ങ്കി​ലും​ ​പ​റ​ഞ്ഞാ​ൽ,​​​ ​അ​ത് ​ഒ​റ്റ​യ്ക്ക് ​ചെ​യ്തു​കാ​ണി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​ഹീ​ര​യു​ടെ​ ​വാ​ശി.
2020​-​ൽ​ ​കൊ​വി​ഡ് ​സ​മ​യ​ത്ത് ​ഗു​രു​വാ​യൂ​ർ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ഇ​ൻ​സൈ​റ്റ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​കാ​ഴ്ച​ ​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ​ട്യൂ​ഷ​ൻ​ ​എ​ടു​ക്കാ​ൻ​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ഹീ​ര​ ​സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ​പ​തു​ക്കെ​ ​ചു​വ​ടു​വ​ച്ചു​ ​തു​ട​ങ്ങി.​ ​അ​തി​നൊ​പ്പം​ ​ത​ന്നെ​ ​ഗു​രു​വാ​യൂ​ർ​ ​ലി​റ്റി​ൽ​ ​ഫ്ല​വ​ർ​ ​കോ​ളേ​ജി​ൽ​ ​എം.​എ​യ്ക്കു​ ​ചേ​ർ​ന്നു.​ ​ര​ണ്ടാം​വ​ർ​ഷം​ ​ത​ന്നെ​ ​നെ​റ്റും​ ​ജെ.​ആ​ർ.​എ​ഫും​ ​എ​ഴു​തി​യെ​ടു​ത്തു.​ ​അ​തും​ ​ഒ​രൊ​റ്റ​ ​ശ്ര​മ​ത്തി​ൽ.​ ​പി​എ​ച്ച്.​ഡി​ ​കു​റ​ച്ചു​കൂ​ടി​ ​ദൂ​രേ​യ്ക്കു​ ​പോ​യി​ ​ചെ​യ്യ​ണം​ ​എ​ന്നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​അ​ങ്ങ​നെ​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​കോ​ളേ​ജി​ലെ​ ​ഡോ.​ ​സോ​ണി​യ​ ​ഈ.​പ​യ്ക്കു​ ​കീ​ഴി​ൽ​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​പി​എ​ച്ച്.​ഡി​ ​ചെ​യ്യു​ക​യാ​ണ് ​ഹീ​ര.​ ​ആ​ദ്യ​കാ​ല​ ​മ​ല​യാ​ള​ ​നോ​വ​ലു​ക​ളെ​ ​മു​ൻ​നി​റു​ത്തി​ ​'​സാ​ഹി​ത്യ​ ​വി​മ​ർ​ശ​ന​വും​ ​ഭാ​വു​ക​ത്വ​ ​പ​രി​ണാ​മ​വും​"​ ​എ​ന്ന​താ​ണ് ​വി​ഷ​യം.​ ​ഇ​തി​നി​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​താ​മ​സി​ച്ച് ​മൂ​ന്ന് ​മാ​സം​കൊ​ണ്ട് ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വും​ ​നേ​ടി.
സ്കൂൾ പഠന കാലം മുതൽ ​​ ​ഹീ​ര​യു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഇ​തു​വ​രെ​യു​ള്ള​ ​ജീ​വി​ത​വ​ഴി​ക​ളി​ൽ​ ​താ​ങ്ങും​ ​ത​ണ​ലു​മാ​യ​ത് ​സൗ​ഹൃ​ദ​ങ്ങ​ളാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​ജീ​വി​ത​ത്തി​ന് ​ഒ​പ്പം​ ​ചേ​ർ​ത്തു​വ​യ്ക്കു​ന്ന​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ത്ര​ ​സൗ​ഹൃ​ദ​ങ്ങ​ൾ​!​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​സ്ക്രൈ​ബ് ​ആ​യി​ ​ഒ​പ്പ​മെ​ത്തു​ന്ന​ ​ജൂ​നി​യ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​ഒ​പ്പം​ ​പ​ഠി​ച്ച​വ​ർ,​ ​അ​ദ്ധ്യാ​പ​ക​ർ...​ ​എ​ല്ലാ​വ​രും​ ​ഹീ​ര​യ്ക്ക് ​താ​ങ്ങാ​യും​ ​ത​ണ​ലാ​യും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​കാ​ഴ്ച​പ​രി​മി​തി​യു​ടെ​ ​നാ​ളു​ക​ളി​ലും​ ​ഓ​ഡി​യോ​ ​ബു​ക്കു​ക​ളെ​ ​ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്ന​ത് ​ചു​രു​ക്കം​ ​നാ​ളു​ക​ളി​ൽ​ ​മാ​ത്രം.​ ​ബാ​ക്കി​ ​എ​ല്ലാ​യ്‌​പ്പോ​ഴും​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വാ​യി​ച്ചും​ ​പ​റ​ഞ്ഞു​കൊ​ടു​ത്തും​ ​ബ്രെ​യി​ൽ​ ​ലി​പി​യു​മാ​യി​രു​ന്നു​ ​ഹീ​ര​യു​ടെ​ ​ധൈ​ര്യം.
ഇ​തി​നി​ടെ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​ഹീ​ര​ ​സ​ജീ​വ​മാ​യി.​ ​ആ​ ​സം​ഘ​ട​നാ​കാ​ല​ത്തു​ ​കി​ട്ടി​യ​ ​സു​ഹൃ​ത്താ​യ​ ​സാ​രം​ഗി​നെ​ ​ഒ​രു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ഹീ​ര​ ​ജീ​വി​ത​പ​ങ്കാ​ളി​യാ​ക്കി​യ​ത്.​ ​എ​ഴു​ത്തു​കാ​രി,​​​ ​കാ​ഥി​ക,​​​ ​ചെ​സ് ​പ്ലെ​യ​ർ,​ ​കാ​ഴ്ച​ ​പ​രി​മി​ത​രു​ടെ​ ​ഫു​ട്ബാ​ൾ​ ​ടീം​ ​അം​ഗം...​ ​ഒ​ടു​വി​ൽ​ ​ര​ണ്ടു​മാ​സം​ ​മു​മ്പാ​യി​രു​ന്നു,​​​ ​തി​രു​വ​ന​ന്ത​പു​രം​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ആ​യി​ ​നി​യ​മ​നം.​ ​അ​ങ്ങ​നെ​ ​സ്വാ​യ​ത്ത​മാ​ക്കാ​വു​ന്ന​യെ​ല്ലാം​ ​ഹീ​ര​ ​ഒ​റ്റ​യ്ക്ക് ​നേ​ടി​യെ​ടു​ക്കു​ന്നു.​ ​പ​രി​മി​തി​ക​ൾ​ക്കു​ ​മു​ന്നി​ൽ​ ​പ​ത​റി​പ്പോ​കു​ന്ന​വ​രോ​ട് ​ഹീ​ര​യു​ടെ​ ​പാ​ഠം​ ​ഇ​താ​ണ്:
മാ​റ്റി​നി​ർ​ത്തു​ന്നി​ട​ത്തെ​ല്ലാം​ ​എ​ത്തി​പ്പെ​ടു​ക,​​​ ​സാ​ധി​ക്കി​ല്ലെ​ന്ന് ​മ​റ്റു​ള്ള​വ​ർ​ ​പ​റ​യു​ന്ന​തെ​ല്ലാം​ ​നേ​ടി​യെ​ടു​ക്കു​ക,​​​ ​അ​തൊ​രു​ ​വാ​ശി​യാ​യി​ ​ഒ​പ്പം​ ​കൂ​ട്ടു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY