അലക്കുകല്ല് വീട്ടിലെ ഈ ദിശയിൽ ഒരിക്കലും പണിയരുത്; വാഷിംഗ് മെഷീനും ശരിയായ സ്ഥാനത്തല്ലെങ്കിൽ ദോഷം

Saturday 23 May 2026 2:34 PM IST

ഇന്നത്തെക്കാലത്ത് വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും പ്രധാനമായും പരിഗണിക്കുന്ന ഒന്നാണ് വാസ്‌തു. തലമുറഭേദമില്ലാതെ വാസ്‌തുവിൽ വിശ്വസിക്കുന്നവരുണ്ട്. വാസ്‌തു പ്രകാരമല്ല വീട് നിർമിക്കുന്നതെങ്കിൽ പല ദോഷങ്ങളും സംഭവിക്കാനിടവരാമെന്ന് വാസ്തുവിദഗ്ദ്ധർ പറയുന്നു. വീട്ടിലെ ഓരോ സാധനത്തിനും എന്നപോലെ വാഷിംഗ് മെഷീനും അലക്കുകല്ലിനും വാസ്‌തുപ്രകാരം സ്ഥാനമുണ്ട്.

വാഷിംഗ് മെഷീനോ അലക്ക് കല്ലോ വയ്ക്കാൻ പാടില്ലാത്ത ദിശകൾ

ഒരു വീടിന് പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്‌, വടക്ക്, തെക്ക് - കിഴക്ക്, തെക്ക് - പടിഞ്ഞാറ്, വടക്ക് - കിഴക്ക്, വടക്ക് - പടിഞ്ഞാറ്. നാല് കോണുകളും ഉണ്ട്.

  • നമ്മുടെ വീട്ടിലേയ്ക്ക് ശുദ്ധവായുവും സൂര്യപ്രകാശവും എല്ലാ അനുകൂല ഘടകങ്ങളും കടന്നുവരുന്ന കോണാണ് ഈശാനകോൺ അഥവാ വടക്ക് - കിഴക്കേ മൂല. ഇവിടം ഏറ്റവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ വീട്ടിൽ ഐശ്വര്യവും ഉയർച്ചയും അഭിവൃദ്ധിയും ധനവും സമ്പത്തും ആരോഗ്യവും ഉണ്ടാവുകയുള്ളൂ
  • കന്നിമൂല (തെക്ക് - പടിഞ്ഞാറേ മൂല)
  • അഗ്നികോൺ (തെക്ക് - കിഴക്കേ മൂല) ലക്ഷ്മീവാസമുള്ള ഇവിടെ അഗ്നിയും ജലവും വരാൻ പാടില്ല. ഇവിടെ ജലം വന്നാൽ സർവനാശം ഉണ്ടാവും.

വാഷിംഗ് മെഷീനോ അലക്ക് കല്ലോ വയ്ക്കാൻ ഏറ്റവും അനുകൂലമായ ദിശ

  • വായുകോൺ ( വടക്ക് - പടിഞ്ഞാറേ മൂല)