SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.17 AM IST

വീടിന്റെ ഈ ഭാഗങ്ങളിൽ കറ്റാർവാഴ നട്ടാൽ വീട്ടിൽ പണം നിറയും; ഐശ്വര്യത്തിനും നല്ലത്

aloe-vera

നിരവധി ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാർവാഴ. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യസംരക്ഷണത്തിന് കറ്റാർവാഴ മുന്നിൽ നിൽക്കുന്നതുകൊണ്ടു തന്നെ പല വീടുകളിലും കറ്റാർവാഴ നട്ടുവളർത്താറുണ്ട്. എന്നാൽ, വാസ്‌തുശാസ്‌ത്രം അനുസരിച്ചുള്ള സ്ഥാനങ്ങളിൽ കറ്റാർവാഴ നട്ടാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകുകയും സാമ്പത്തിക അഭിവൃദ്ധി കൈവരികയും ചെയ്യുമെന്നാണ് വിശ്വാസം. സാമ്പത്തിക നേട്ടം ഉണ്ടാകുന്നതിനും ജോലിയിലും മറ്റും പുതിയ സ്ഥാനങ്ങൾ നേടുന്നതിനും വീടിന്റെ വടക്കുഭാഗത്ത് കറ്റാർവാഴ നടുന്നത് ഗുണം ചെയ്യും. ഈ ദിശയിൽ കറ്റാർവാഴ നട്ടാൽ വീട്ടിലേക്ക് പണം വരുന്നതിനുള്ള വഴി തുറക്കുമെന്നും പറയപ്പെടുന്നു.

അതേസമയം, കിഴക്ക് ഭാഗത്താണ് കറ്റാർവാഴ നടുന്നതെങ്കിൽ അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും മനസമാധാനത്തിനും ഗുണം ചെയ്യും. വീടിന്റെ വടക്ക്-കിഴക്ക് ദിശയിൽ ചെടികൾ വയ്‌ക്കുന്നത് ഐശ്വര്യ സമൃദ്ധിക്ക് നല്ലതാണെങ്കിലും ഈ ഭാഗത്ത് വലിയ മരങ്ങളോ ഭാരമുള്ള ചട്ടികളോ വയ്‌ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വടക്കും- കിഴക്കും കഴിഞ്ഞാൽ പടിഞ്ഞാറ് ഭാഗത്തും കറ്റാർവാഴ നടാവുന്നതാണ്. എന്നാൽ, തെക്ക് വശം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വാതിലിന് നേരെ മുന്നിലായി കറ്റാർവാഴ നടാതിരിക്കാൻ ശ്രദ്ധിക്കുക. അതേസമയം വാതിലിന് വശങ്ങളിലായി കറ്റാർവാഴ നടുന്നത് നെഗറ്റീവ് എനർജിയെ തടയാനും സഹായിക്കുന്നു.

ഇതിനെല്ലാം പുറമെ വീട്ടിൽ കറ്റാർവാഴ നടുന്നതിലൂടെ നല്ലൊരുവരുമാന മാർഗം കൂടി വാതിൽ തുറക്കുന്നു. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ നിർമ്മാണരംഗത്ത് കറ്റാർവാഴയ്‌ക്ക് വലിയ സ്ഥാനം ഉള്ളതുകൊണ്ടുതന്നെ മാർക്കറ്റിൽ വലിയ ഡിമാന്റ് ലഭിക്കുന്നു. അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയാൽ കറ്റാർവാഴ കൃഷിയിലൂടെ നല്ല സാമ്പത്തിക ലാഭം നേടാൻ സാധിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALOE VERA, HOMETIPS, PLANT, FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL