SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.38 PM IST

കിടപ്പുമുറിയിൽ ഈ ചെറിയ മാറ്റം വരുത്തൂ; സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും

bedroom

വീട്ടിൽ മാത്രമല്ല നമ്മുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഒരു വീടിന്റെ നിർമ്മാണം മുതൽ വസ്തുക്കളുടെ സ്ഥാനം വരെ വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് കിടപ്പുമുറിയിലെ വാസ്തു. കിടപ്പുമുറി പണിയുമ്പോൾ മുതൽ വാസ്തുനോക്കേണ്ടത് പ്രധാനമാണ്. ആരോഗ്യം, സമ്പത്ത്, വിജയം എന്നിവ ജീവിതത്തിൽ ഉണ്ടാകാൻ കിടപ്പുമുറിയിൽ വാസ്തുശാസ്ത്രപ്രകാരമുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

വാതിൽ

കിടപ്പുമുറിയുടെ പ്രധാന വാതിൽ കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദിശയിൽ സ്ഥിതിചെയ്യണമെന്നാണ് വാസ്തുവിൽ പറയുന്നത്. വാതിൽ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ ശബ്ദമുണ്ടാക്കാനും പാടില്ലെന്ന് പറയപ്പെടുന്നു. ഇത് നെഗറ്റീവ് എനർജിക്ക് കാരണമാകും. കിടപ്പുമുറി തെക്കുപടിഞ്ഞാറ് ദിശയിലായിരിക്കണം.

കിടക്ക

മുറിയിൽ കിടക്ക തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ വേണം സ്ഥാപിക്കാൻ. കൂടാതെ മുറിയുടെ മദ്ധ്യഭാഗത്ത് കിടക്ക ഇടാൻ ശ്രദ്ധിക്കണം. ഇത് മുറിയിൽ പോസിറ്റീവ് എനർജി നൽകുന്നുവെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു.

നിറം

മാസ്റ്റർ ബെഡ്റൂമിൽ ചാര, പച്ച, റോസ്, നീല, ഇളം നിറം എന്നിവ നൽകുന്നതാണ് നല്ലതെന്ന് വാസ്തുവിൽ പറയുന്നു. പോസിറ്റീവ് എനർജിക്കായി പടിഞ്ഞാറ്, തെക്ക്- പടിഞ്ഞാർ അല്ലെങ്കിൽ തെക്ക് ദിശയിൽ വാർഡ്രോബ് സ്ഥാപിക്കണം.

ഉറക്കം

നിങ്ങൾ ഉറങ്ങുമ്പോൾ തല തെക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലും നിങ്ങളുടെ കാലുകൾ വടക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലും ആയിരിക്കണമെന്ന് വാസ്തുവിൽ പറയുന്നു. ഇങ്ങനെ കിടക്കുന്നത് നിങ്ങളുടെ ശരീരം പോസിറ്റീവ് എനർജി ആഗിരണം ചെയ്യുന്നതിന് സഹായിക്കും. ഒരിക്കലും വടക്ക് ദിശയിൽ തലവച്ച് ഉറങ്ങരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL