ഇത്തരം പാത്രങ്ങളിലാണോ ഭക്ഷണം കഴിക്കുന്നത്; ആയുസിന് തന്നെ ദോഷം, രോഗങ്ങൾ മാറാൻ അറിഞ്ഞിരിക്കൂ

Saturday 16 May 2026 12:33 PM IST

വീട് പണിയുമ്പോൾ മാത്രമല്ല, ജീവിതത്തിലുടനീളം പാലിക്കേണ്ടതാണ് വാസ്‌തു. ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ഏത് ദിശയെ അഭിമുഖീകരിച്ചാണ് ഇരിക്കുന്നത് എന്നതുപോലും ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ വരുത്തുന്ന ചെറിയ തെറ്റ് പോലും കുടുംബത്തെ മുഴുവൻ ബാധിക്കുന്ന വാസ്‌തു ദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്ന് നോക്കാം.

  • ഭക്ഷണം കഴിക്കുമ്പോൾ കിഴക്ക് അല്ലെങ്കിൽ വടക്ക് അഭിമുഖമായി ഇരിക്കണം. കിഴക്ക് ദേവന്മാരുടെ ദിശയായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിശയുടെ ഊർജം ശരീരത്തിൽ നല്ലത് വരുത്തും. രോഗങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
  • തെക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ദഹന പ്രശ്‌നങ്ങൾ, അസ്വസ്ഥത, അപകീർത്തി എന്നിവയ്‌ക്ക് ഇത് കാരണമാകും. കഴിക്കുന്നവരുടെ ശരീരം മാത്രമല്ല, ഭക്ഷണം കഴിക്കുന്ന പാത്രവും കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ വയ്‌ക്കണം.
  • ഭക്ഷണം കഴിച്ച ശേഷം കയ്യ്, കാൽ, മുഖം എന്നിവ കഴുകുന്നത് ആയുസ് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
  • തകർന്നതോ പൊട്ടിയതോ വൃത്തിയില്ലാത്തതോ ആയ പാത്രത്തിൽ കഴിക്കരുത്. ഇത് ദൗർഭാഗ്യം വർദ്ധിപ്പിക്കുകയും ജീവിതത്തിൽ തടസങ്ങൾ കൊണ്ടുവരികയും ചെയ്യും.
  • പ്ലേറ്റ് കയ്യിൽ വച്ച് കഴിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ കാലുകൾ അനക്കാനും പാടില്ല. ഇത് അശുഭകരമായ ഫലങ്ങൾ നൽകുന്നു.