SignIn
Kerala Kaumudi Online
Friday, 26 June 2026 10.21 AM IST

പൂജാമുറിയിൽ ഈ വസ്‌തുക്കൾ സൂക്ഷിക്കാറുണ്ടോ? വേഗം മാറ്റിയില്ലെങ്കിൽ സംഭവിക്കുന്നത് വലിയ ദോഷം

pooja-room

വീടിന്റെ സമാധാനത്തിലും ഐശ്വര്യത്തിലും വലിയ പങ്കുവഹിക്കുന്ന ഇടമാണ് പൂജാമുറി. വീട്ടിൽ ഏറ്റവും അധികം വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടം കൂടിയാണിത്. എന്നാൽ പൂജാമുറി വൃത്തിയാക്കുമ്പോഴും ഇവിടെ സാധനങ്ങൾ സൂക്ഷിക്കുമ്പോഴുമെല്ലാം വാസ്‌തുപ്രകാരമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില സാധനങ്ങൾ ഒരു കാരണവശാലും പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല.

ഒന്നിലധികം വിഗ്രഹങ്ങൾ പൂജാമുറിയിൽ വച്ചാരാധിക്കുന്നത് പല വീടുകളിലും പതിവാണ്. എന്നാൽ, ഒന്നിലധികം ദൈവങ്ങളുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ പൂജാമുറിയിൽ സൂക്ഷിച്ച് ആരാധിക്കാൻ പാടില്ലെന്നാണ് വാസ്‌തു ശാസ്‌ത്രം പറയുന്നത്. ഭൈരവൻ, ശനിദേവൻ, കാളി എന്നിവരുടെ ചിത്രങ്ങൾ പൂജാമുറിയിൽ വച്ച് പ്രാർത്ഥിക്കാനേ പാടില്ല. ലക്ഷ്‌മീ ദേവിയുടെ ചിത്രം ഇരിക്കുന്ന ഭാവത്തിലുള്ളതാണെങ്കിൽ മാത്രമേ പൂജാമുറിയിൽ സൂക്ഷിക്കാൻ പാടുള്ളു. അതുപോലെതന്നെ തകർന്ന വിഗ്രഹങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെയുള്ള ചിത്രങ്ങളും വിഗ്രഹങ്ങളും ഉണ്ടെങ്കിൽ അത് ക്ഷേത്രത്തിലോ നദിയിലോ നിമഞ്ജനം ചെയ്യണം. ഭക്തി, ആരാധന എന്നതിനപ്പുറത്ത് വീടിന് അലങ്കാരമായി ചിലർ ഗണപതി വിഗ്രഹം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ല.

പൂജാകാര്യങ്ങൾക്കായി പൂജാമുറിയിൽ അരി സൂക്ഷിക്കുമ്പോഴും പ്രത്യേകശ്രദ്ധ വേണം. എന്നാൽ പൊടിയരി ഒരിക്കലും ഒരിക്കലും സൂക്ഷിക്കാൻ പാടില്ല. ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിൽ ദാരിദ്ര്യവും ഐശ്വര്യക്കേടും ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ കളിമണ്ണിൽ നിർമ്മിച്ച വിളക്കുകൾ പൂജാമുറിയിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOJA, PRAYER, WORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL