വീടിന്റെ ഈ ഭാഗത്താണോ വെെഫെെ സ്ഥാപിച്ചിരിക്കുന്നത്? എന്നാൽ പണി ഉറപ്പ്
ഈ കാലഘട്ടത്തിൽ എല്ലാവരും വീട് നിർമ്മിക്കുന്നത് മുതൽ വസ്തുക്കളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രം നോക്കിയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് എല്ലാവീടുകളിലും ഉള്ള ഒന്നാണ് വെെഫെെ. പക്ഷേ വെെഫെെ വയ്ക്കുമ്പോൾ വാസ്തുനോക്കണമെന്ന് എത്രപേർക്ക് അറിയാം. വാസ്തുപ്രകാരം വെെഫെെ ശരിയായ സ്ഥാനത്ത് സ്ഥാപിച്ചില്ലെങ്കിൽ വീടിന് ദോഷമാണെന്ന് പറയപ്പെടുന്നു. തെറ്റായ ദിശയിൽ വയ്ക്കുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകും. വീട്ടിലെ ഊർജ്ജപ്രവാഹത്തെ സുഗമമാക്കാനും നെഗറ്റീവ് എനർജി ഒഴിവാക്കാനും വെെഫെെ എവിടെ സ്ഥാപിക്കണമെന്ന് നോക്കിയാലോ?.
വാസ്തുപ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉയർന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് പറപ്പെടുന്നു. വടക്ക് - പടിഞ്ഞാറ് ദിശയാണ് വെെഫെെ റൂട്ടറിന് ഏറ്റവും അനുയോജ്യമായി വാസ്തുവിൽ പറയുന്നത്. ഇത് ആശയവിനിമയം മെച്ചപ്പെടുത്തുകയും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശകളിൽ റൂട്ടർ സ്ഥാപിക്കുന്നതും നല്ലതാണ്. ഇത് ഊർജ്ജത്തെ ആകർഷിക്കാൻ സഹായിക്കുന്നു. തെക്ക് - കിഴക്ക് ദിശയിൽ റൂട്ടർ വയ്ക്കുന്നത് ഒഴിവാക്കണം. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുന്നുവെന്ന് വാസ്തുവിൽ പറയുന്നു. അടുക്കളയിലോ ജലത്തിന് അരികയോ റൂട്ടർ സ്ഥാപിക്കാൻ പാടില്ലെന്നും വാസ്തുവിൽ വ്യക്തമാക്കുന്നു. ഇത് അശുഭമായിമാണെന്നാണ് വിശ്വാസം. തെക്ക് - പടിഞ്ഞാറ് ദിശയിൽ റൂട്ടർ സ്ഥാപിക്കുന്നത് വീട്ടിന് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്നുവെന്നും വാസ്തുവിൽ പറയുന്നു.