SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.06 AM IST

പെൺകുട്ടി വയസറിയിച്ചാൽ ഉടൻ നടത്തണം മുട്ടപ്രയോഗം, ഓരോ ആചാരങ്ങളേ...

egg

ഒരു പെൺകുട്ടി ആദ്യമായി ഋതുമതിയാകുന്നത് നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്ത് ഒട്ടുമിക്കയിടങ്ങളിലും വലിയ ആഘോഷമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിൽ പലതും വിചിത്രവും കടുപ്പമേറിയതുമാണ്. അത്തരം ചില ആചാരങ്ങളെക്കുറിച്ചറിയാം.

ഋതുമതിയാകുന്ന പെൺകുട്ടിയെക്കൊണ്ട് പുഴുങ്ങിയ മുട്ട വിഴുങ്ങിപ്പിക്കുന്ന രീതി ഘാനക്കാർ പിന്തുടരുന്നുണ്ട്. പല്ലുകൊണ്ട് കടിക്കാതെവേണം വിഴുങ്ങാൻ. ഇടയ്ക്കെങ്ങാനും അറിയാതെ മുട്ടയിൽ പല്ലുകൊണ്ടാൽ അത് കുഞ്ഞുങ്ങളെ കൊല്ലുന്നതിന് സമാനമാണെന്നാണ് അവിടത്തുകാർ കണക്കാക്കുന്നത്.

ഘാനക്കാർ മുട്ട വിഴുങ്ങിപ്പിക്കുമ്പോൾ മലേഷ്യക്കാർ പെൺകുട്ടിയെ മുട്ട കുടിപ്പിക്കുകയാണ് ചെയ്യുന്നത്. പച്ച മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ ഒഴിച്ചശേഷം അതിൽ എണ്ണയൊഴിപ്പിച്ചാണ് കുടിക്കാൻ നൽകുന്നത്. രക്തനഷ്ടത്തിലൂടെ ശരീരത്തിനുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് ഈ കുടിപ്പിക്കൽ.

തുർക്കിക്കാരുടെ ആചാരം കഠിനമാണ്. ആർത്തവം ഉണ്ടാകുന്ന ആദ്യനാളുകളിൽ പെൺകുട്ടിയുടെ മുഖത്ത് ശക്തിയായി ബന്ധുക്കളിൽ ചിലർ അടിക്കും. ഇതിനുള്ള കാരണം അറിയുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്. ജീവിതകാലം മുഴുവൻ പെൺകുട്ടി നാണം പിന്തുടരുന്നതിനുവേണ്ടിയാണത്രേ ഇങ്ങനെ ചെയ്യുന്നത്. നാണവും അടിയും തമ്മിൽ എന്താണ് ബന്ധമെന്ന കാര്യംമാത്രം ഒരു പിടിയുമില്ല.

പയറും ചോറും കൂട്ടിച്ചേർത്ത് ഭക്ഷണമുണ്ടാക്കി വിളമ്പും. അത് കാണുമ്പോൾ മനസിലാക്കിക്കൊള്ളുക വീട്ടിൽ ആരെങ്കിലും ഋതുമതിയായെന്ന്. ജപ്പാൻകാരാണ് ഇത്തരമൊരു വിചിത്രാചാരം പിന്തുടരുന്നത്. വീട്ടിലെ പെൺകുട്ടികളിൽ ഒരാൾ ഋതുമതിയായെന്നോ അത് ആരാണെന്നോ ഗൃഹനാഥ വാക്കാൽ ആരോടും പറയില്ല.

ചാടിപ്പിച്ചാണ് ഫിലപ്പൈൻസുകാർ ആർത്തവത്തെ ആഘോഷമാക്കുന്നത്. ഋതുമതിയായ പെൺകുട്ടിയോട് പടിക്കെട്ടിൽ നിന്ന് താഴേക്ക് ചാടാൻ പറയും. എത്രനാൾ ആർത്തവം നീണ്ടുനിൽക്കും എന്നറിയുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യിക്കുന്നത്.

ശ്രീലങ്കയിലും ബ്രസീലിലുമൊക്കെ ആദ്യ ആർത്തവം ആഘോഷമാക്കും. പെൺകുട്ടി ഋതുമതിയാകുന്നത് ബ്രസീലുകാർ എല്ലാവരെയും അറിയിക്കും. അതുപോലെ തന്നെയാണ് ശ്രീലങ്കയിലും. പെൺകുട്ടിക്ക് പണം സമ്മാനമായി നൽകുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, EGG, RITUAL, PUBERTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL