ശരിക്കും കറങ്ങും, കറക്കം ട്രെയിലർ

Monday 25 May 2026 6:41 AM IST

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം’ ട്രെയിലർ റിലീസ് ചെയ്തു. മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം ഒരു സംഭവത്തെ ചുറ്റിപ്പറ്റി കുറച്ച് ആളുകളുടെ കറക്കം കാണിക്കുന്നു. അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ, മിഥൂട്ടി,ഷോൺ റോമി, ലെനാസ് ബിച്ചു,ശാലു റഹിം,വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്,അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മേയ് 28ന് പ്രദർശനത്തിനെത്തും. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും.

ഛായാഗ്രാഹണം ബബ്ലു അജു

സാം സി.എസ്. സംഗീതം പകരുന്നു. മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി. ആർ. ഒ എ. എസ്. ദിനേശ്.