
അപൂർവ തിളക്കവുമായി രാംചരൺ
ചിത്രം പെദ്ധിയിലെ ഹെല്ലല്ലല്ലോ ഗാനം
രാംചരൺ നായകനായി ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി എന്ന ചിത്രത്തിൽ ഡാൻസ് നമ്പർ അവതരിപ്പിക്കുന്നത് ശ്രുതിഹാസൻ. നായിക ജാൻവി കപൂർ . ഒരു തലമുറയെ ത്രസിപ്പിച്ച താരങ്ങളുടെ മക്കളെ ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
കമൽഹാസന്റെ മകളാണ് ശ്രുതി. അകാലത്തിൽ വിട പറഞ്ഞ ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ മകനാണ് രാംചരൺ.എ.ആർ. റഹ്മാൻ ഇൗണമിട്ട ഹെല്ലല്ലല്ലോ എന്ന ഗാനരംഗത്താണ് രാംചരണും ജാൻവിയും ശ്രുതി ഹാസനും ഒരുമിക്കുന്നത്.ജൂൺ 4ന് ചിത്രം ലോക വ്യാപകമായി തിയേറ്ററിൽ എത്തും. പെദ്ധി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് രാംചരൺ അവതരിപ്പിക്കുന്നത്. അതേസമയം ബാലതാരമായാണ് കമലിന്റെയും ശ്രീദേവിയുടെയും തുടക്കം. 1978 ൽ ആണ് ചിരഞ്ജീവിയുടെ അഭിനയ രംഗപ്രവേശം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി 21 സിനിമകളിൽ കമൽഹാസനും ശ്രീദേവിയും ഒരുമിച്ചിട്ടുണ്ട്. നാല് സിനിമകളിൽ ചിരഞ്ജീവിയും ശ്രീദേവിയും നായകനും നായികയുമായി . 1990 ൽ കെ. രാഘവേന്ദ്ര റാവുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജഗദേക വീരുഡു അതിലോക സുന്ദരി എന്ന ചിത്രം ബ്ളോക് ബസ്റ്ററുമായി. . പി.ആർ. ഒ.ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
