SignIn
Kerala Kaumudi Online
Saturday, 11 July 2026 8.13 AM IST

'ആവേശത്തിനിടെ സംഭവിച്ച മാനുഷികമായ തെറ്റാണ്'; ജസ്‌പ്രീത് ബുംറയോട് ക്ഷമ ചോദിച്ച് രാംചരൺ

ram-charan

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പെദ്ധി. ഭോപ്പാലിൽ നടന്ന ചിത്രത്തിന്റെ സംഗീതപ്രകാശന ചടങ്ങിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് രാം ചരൺ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്.

എ ആർ റഹ്മാൻ, ജാൻവി കപൂർ തുടങ്ങിയവരോടൊപ്പമാണ് താരം ചടങ്ങിൽ പങ്കെടുത്തത്. ഇതിനിടെയാണ് ചുരുക്കം വാക്കുകളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പറയണം എന്ന ആവശ്യം താരത്തിന് മുന്നിൽ എത്തിയത്.

'ദീർഘമായ ഇതിഹാസയാത്ര' അഥവാ 'ലോങ് ലജൻഡറി റൺ' എന്നാണ് സച്ചിൻ ടെണ്ടുൽക്കറിനെ രാംചരൺ വിശേഷിപ്പിച്ചത്. എം എസ് ധോണിയെ ശാന്തനും സൗമ്യനും ആയി വിശേഷിപ്പിച്ചപ്പോൾ വിരാട് കൊഹ്‌ലി ഒരു 'തീ' ആണെന്നാണ് അദ്ദേഹം പറഞ്ഞത്. രോഹിത് ശർമ്മ എല്ലാവർക്കും പ്രിയപ്പെട്ടവനാണെന്നും അദ്ദേഹം പ്രശംസിച്ചു.

അതേസമയം, ജസ്‌പ്രീത് ബുംറയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ താരത്തിന് ഒരബദ്ധം സംഭവിച്ചു. ജസ്‌പ്രീത് ബുംറയുടെ ഒരു വലിയ ആരാധകനാണ് താനെന്ന് പറഞ്ഞെങ്കിലും ക്രിക്കറ്റിനുപകരം ഫുട്‌ബോളിനെക്കുറിച്ചാണ് താരം സംസാരിച്ചത്. നിമിഷനേരംകൊണ്ട് ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി.

തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ആശയക്കുഴപ്പത്തിന് രാംചരൺ പിന്നീട് ക്ഷമാപണം നടത്തി. ആൾക്കൂട്ടത്തിനും ആവേശത്തിനും ഇടയിൽ സംഭവിച്ച 'മാനുഷികമായ തെറ്റ്' (ഹ്യൂമൺ എറർ) എന്നാണ് തനിക്ക് സംഭവിച്ച അബദ്ധത്തെ രാം ചരൺ വിശേഷിപ്പിച്ചത്. ജസ്‌പ്രീത് ബുംറയോട് ക്ഷമ ചോദിച്ച താരം, ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഫാസ്‌റ്റ് ബൗളറാണ് ബുംറയെന്നും പ്രശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS, CELEBRITY, RAMCHARAN, SPORTS, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY