SignIn
Kerala Kaumudi Online
Sunday, 12 July 2026 5.07 AM IST

ഇതാ, പറങ്കിമലയിലെ സൂര്യ

sss

1981ൽ ഭരതൻ സംവിധാനം ചെയ്ത പറങ്കിമല കണ്ട തലമുറ തങ്കം എന്ന നായികയായി എത്തിയ സൂര്യ എന്ന തമിഴ് നാട്ടുകാരിയെ മറന്നിട്ടുണ്ടാവില്ല. വശ്യമനോഹരമായ ചിരിയുമായി എത്തിയ സൂര്യയ്ക്ക് പതിവ് നായിക സങ്കല്പങ്ങളിൽനിന്ന് മാറി ഇരുണ്ട നിറമായിരുന്നു. മലയാളത്തിലെ പ്രതിഭാധരനരായ സംവിധായകരുടെ സിനിമകളിലും ചില സമാന്തര ചിത്രങ്ങളിലും സൂര്യ നിറസാന്നിദ്ധ്യമായി.

കെ. ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ, പത്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, ജോൺ ശങ്കരമംഗലത്തിന്റെ സമാന്തരങ്ങൾ, രവീന്ദ്രന്റെ ഒരേതൂവൽ പക്ഷികൾ, അരവിന്ദന്റെ ഒരിടത്ത്, കെ.പി. കുമാരന്റെ രുക്മിണി, രാജീവ് അഞ്ചലിന്റെ അമ്മാനംകിളി, ശിവന്റെ അഭയം, ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ തുടങ്ങിയ 40 ലധികം ചിത്രങ്ങളിൽ വേഷമിട്ടു. പലപ്പോഴും കച്ചവട സിനിമകളിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായി സൂര്യയെകൂടുതലായി കണ്ടു.

1991 ൽ മഹായാനം, അഭയം, വിഷ്ണുലോകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സൂര്യ പിന്നീട് മലയാള സിനിമയോട് വിട പറഞ്ഞു. പിന്നീട് ഒരുവർഷം തമിഴ് സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. വൈകാതെ കുടുംബജീവിതത്തിലേക്ക് കടന്ന സൂര്യ പിന്നീട് വെള്ളിവെളിച്ചത്തിലേക്ക് വന്നതേയില്ല.സിനിമ ബന്ധം പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു. 80 മദ്രാസ് മെയിൽ കൂട്ടായ്മയിൽ പങ്കെടുക്കാൻ പ്രിയപ്പെട്ടവരുടെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസം സൂര്യ കൊച്ചിയിൽ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY