പടനയിക്കാൻ പടക്കുതിര; ടീസർ

Wednesday 22 January 2025 3:09 AM IST

അജു വർഗീസ്, രഞ്ജി പണിക്കർ, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സലോൺ സൈമൺ സംവിധാനം ചെയ്യുന്ന പടക്കുതിര എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഇന്ദ്രൻസ്, നന്ദുലാൽ, ബൈജു എഴുപുന്ന, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ: ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ, ഛായാഗ്രഹണം: ജിജു സണ്ണി, ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ, സംഗീതം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിന്നി ദിവാകർ, പ്രൊഡക്ഷൻ കൺട്രോളർ: വിനോഷ് കൈമൾ, കല: സുനിൽ കുമാരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദീപക് നാരായണൻ, ആക്ഷൻ: മിറാക്കിൾ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ: നിധീഷ് പൂപ്പാറ, അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു, മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ളയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദൻ എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ.ഒ: എ.എസ് ദിനേശ്.