SignIn
Kerala Kaumudi Online
Monday, 15 June 2026 12.47 AM IST

അവസാനം 'ജന നായകൻ' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്, ആകാംഷയോടെ ആരാധക‌ർ 

READ ENGLISH VERSION
jananayagan

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാന ചിത്രം 'ജന നായകൻ' ഉടൻ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ജൂൺ 19ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ജൂൺ 22നാണ് വിജയ്‌യുടെ ജന്മദിനം. അതിന് മുന്നോടിയായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുക്ക്‌മെെഷോയുടെ വിൻഡോയിലും ജന നായകൻ റിലീസ് ജൂണിലാണെന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തി. റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്തത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ബോബി ഡിയോൾ,​ മമിത ബൈജു,​ ഗൗതം വാസുദേവ് മേനോൻ,​ പ്രകാശ് രാജ്,​ പ്രിയാമണി,​ നരേൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധിന്റേതാണ് സംഗീതം. ജഗദീഷ് പളനി സാമി, ലോഹിത്. എൻ.കെ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിച്ചത്. അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ.

2026 പൊങ്കിൽ റിലീസായി എത്താനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാൽ സെൻസർ പ്രശ്നങ്ങൾ സിനിമയെ റിലീസ് അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANAYAGAN, MOVIE, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY