അപർണ വിനോദ് വിവാഹ മോചിതയായി

Wednesday 22 January 2025 3:11 AM IST

ചലച്ചിത്ര നടി അപർണ വിനോദ് വിവാഹമോചിതയായി. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. കൃത്യം രണ്ടുവർഷം പൂർത്തിയാകുമ്പോഴാണ് വിവാഹമോചനം സ്ഥിരീകരിച്ച് അപർണ രംഗത്തു വരുന്നത്. ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല. പക്ഷേ മുന്നോട്ടുവളരാനും എന്നിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളർച്ചയ്ക്ക് വഴിവയ്ക്കുന്നു. ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമായിരുന്നു. അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ടുപോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു. ഇൗ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുൻപോട്ടുള്ള യാത്ര പ്രതീക്ഷയോടെയും പോസിറ്റീവോടെയും സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപർണയുടെ വാക്കുകൾ.

2015 ൽ റിലീസ് ചെയ്ത ഞാൻ നിന്നോട് കൂടെയാണ് എന്ന ചിത്രത്തിലൂടെയാണ് അപർണ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്.

ആസിഫ് അലി ചിത്രം കോഹിനൂറിലൂടെയാണ് ആദ്യമായി നായികയാകുന്നത്.