ഏഴാം ക്ലാസ് ജയിച്ചവർക്ക് സർക്കാർ സർവീസിൽ നിരവധി അവസരങ്ങൾ
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെങ്ങാനൂരുള്ള പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ട്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രിയും ബിഎഡുമാണ് യോഗ്യത.
യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളുണ്ട്. പ്ലസ്ടുവും ഡി.എഡുമാണ് യോഗ്യത. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ മേയ് 26ന് രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 8547630012.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വാച്ച്മാന്‍ (ഏഴാം ക്ലാസ്സ് പാസ്സ്, പ്രവര്‍ത്തി പരിചയം, ഡിഗ്രി പരിഗണിക്കില്ല), വനിതാ വാര്‍ഡന്‍ (എസ്.എസ്.എല്‍.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം), മെയില്‍/ ഫീമെയില്‍ ആയ (ഏഴാം ക്ലാസ്സ് പാസ്സ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ഡിഗ്രി പരിഗണിക്കില്ല), കുക്ക് (ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ്), ഫുള്‍ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ (ഏഴാം ക്ലാസ്സ് പാസ്, ഡിഗ്രി പരിഗണിക്കില്ല).താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം മേയ് 25ന് രാവിലെ 10ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ എത്തണം. ഫോൺ : 0471 2314238, 8547630006.
തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ യു.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. യോഗ്യത: ഡിഗ്രി, ബി.എഡ് അല്ലെങ്കില്‍ ഡി.എഡ്, കെടിഇടി-2.
താത്പര്യമുള്ളവര്‍ മേയ് 25ന് ഉച്ചയ്ക്ക് 1.30ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോൺ : 0471- 2314238, 8547630006.